SHARE NEWS
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. എല്ലാവരും മാസ്ക് ധരിക്കുന്നെന്ന ഉറപ്പാക്കണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന് തുടരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരൂമാനം.
തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കും. പോളിങ് ഏജന്റുമാരായിരുന്ന ആളുകള്‍ രണ്ടുദിവസത്തിനുള്ളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും വാക്സിനേഷന് തോത് ഉയര്‍ത്താനും തീരുമാനമായി.