കെഎസ്ടിയു കരുതല്‍ സ്പര്‍ശം; തളിപ്പറമ്പ പോലീസ് സ്‌റ്റേഷനിലേക്ക് കോവിഡ് -19 അതിജീവന കിറ്റ് നല്‍കി

By | Tuesday June 8th, 2021

SHARE NEWS

തളിപ്പറമ്പ് :’കെഎസ്ടിയു കരുതല്‍ സ്പര്‍ശം ‘ പദ്ധതി യുടെ ഭാഗമായി കോവിഡ് -19 അതിജീവനത്തിനു ആവശ്യമായ ഉപകരണങ്ങള്‍ തളിപ്പറമ്പ പോലീസ് സ്റ്റേഷനിലേക്ക് സംഭാവന നല്‍കി. സീതി സാഹിബ് എച്ച്എസ്എസ് യൂണിറ്റ് കെഎസ്ടിയുവിന്റെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ സംഭാവന ചെയ്തത്. സംഭാവന തളിപ്പറമ്പ ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രന് കെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ടി. മുസ്തഫ കൈമാറി. ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ എ. ജയകുമാര്‍, എസ് ഐ പി. എ. സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ പി. പുരുഷോത്തമന്‍, കാരുണ്യ സ്പര്‍ശം കോര്‍ഡിനേറ്റര്‍ പി. മുനീര്‍, സബ്ജില്ല പ്രസിഡന്റ് കെ. മുജീബ് റഹ്മാന്‍, യൂണിറ്റ് പ്രസിഡന്റ് അസ്ലം കുന്നുമ്മല്‍, എക്‌സിക്യൂട്ടീവ് അംഗം പി. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read