കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു: ബോധവല്‍ക്കരണം നടത്തി പൊലീസ്

By | Saturday April 17th, 2021

SHARE NEWS

തളിപ്പറമ്പ്: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ തളിപ്പറമ്പ് പോലീസ് ബോധവല്‍ക്കരണം നടത്തി. രണ്ടു പേരടങ്ങുന്ന സംഘങ്ങളായാണ് പൊലീസ് ബസ് സ്റ്റാന്‍ഡ്, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, ദേശീയ പാത എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയത്. കടയുടമയുടെ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ജീവനക്കാര്‍ സാമൂഹിക അകലം പാലിച്ച് കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിച്ച് മാസ്‌ക്ക് ധരിച്ച് തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തും.

ഇതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയാല്‍ ആദ്യ തവണ താക്കീത് ചെയ്യും. സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ നേരത്തേ ഉണ്ടായിരുന്ന മുന്‍ കരുതല്‍ ഭൂരിഭാഗം സ്ഥാപനങ്ങളിലും പാലിക്കുന്നില്ലെന്നതിനാല്‍ കൈയ്യുറകള്‍ ധരിക്കാനും കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read