ചെറിയൂരില്‍ അക്രമണത്തിനിരയായ വീടുകള്‍ കെ.പി.സി.സി.ജനറല്‍ സിക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യന്‍ സന്ദര്‍ശിച്ചു

By | Sunday December 20th, 2020

SHARE NEWS

കുറ്റ്യേരി വില്ലേജിൽ തലോറ ഒഴികെ സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും നാലാം വാർഡ് ചെറിയൂരിൽ 359 ഓളം കള്ളവോട്ട് ചെയ്ത് സിപിഎം ബൂത്ത് കൈയ്യേറുക ആയിരുന്നു എന്നും കള്ളവോട്ടിന് കൂട്ട് നിന്ന പ്രിസൈഡിങ്ങ് ഓഫീസർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി ജനറൽ സിക്രട്ടറി സോണി സെബാസ്റ്റ്യൻ അഭിപ്രായപെട്ടു. തിരഞ്ഞെടുപ്പിന് തലേന്ന് ബോംബെറിഞ്ഞ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി.സിദ്ധിക്കിന്റെയും കെ.പി.മുഹമ്മദലിയുടെയും നാലാം വാർഡ് ചെറിയൂർസ്ഥാനാർത്ഥി സി.പി.എം പ്രവർത്തകർ അടിച്ചു തകർത്ത പി.വി.ശ്രീജയുടെ വസതിയും സന്തർശിച്ചു .DCC ജനറൽ സിക്രട്ടറി ടി.ജനാർദ്ധനൻ – രാജീവൻ വെള്ളാവ് – പി.സുഖദേവൻ മാസ്റ്റർ -കെ.വി.മുഹമ്മദ് കുഞ്ഞി എന്നിവരും സോണി സെബാസ്റ്റ്യന്റെ കൂടെ ഉണ്ടായിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read