Categories
headlines

ചെനയന്നൂരിൽ വാഹനാപകടം ; ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്


തളിപ്പറമ്പ് : തളിപ്പറമ്പ് ചെനയന്നൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. നടുവിൽ സ്വദേശി വൈദ്യരകത്ത് ഇസ്മായിൽ (39) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ
നടുവിലെ വീട്ടിൽ നിന്നും തളിപ്പറമ്പിലെ ഭാര്യ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്കും ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇസ്മായിലിനെയും ബൈക്ക് യാത്രികനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇസ്മായിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP