Categories
headlines

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മതപഠനക്ലാസ് നടത്തി; തളിപ്പറമ്പിൽ അധ്യാപകനെതിരെ കേസ്

തളിപ്പറമ്പ്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്രസയില്‍ മതപഠന ക്ലാസ് ആരംഭിച്ചതിന് മദ്രസ അധ്യാപകനെതിരെ കേസ്. തളിപ്പറമ്പ് കരിമ്പം സര്‍സയ്യിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യപകനെതിരെയാണ് കേസെടുത്തത്. മദ്രസയിലെത്തിയ പത്തോളം കുട്ടികളെയാണ് ഇന്ന് രാവിലെ പഠിപ്പിച്ചിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കുട്ടികളെ തിരിച്ചയച്ച് അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP