തളിപ്പറമ്പ് നഗരത്തിൽ ഉള്ള മുഴുവൻ ക്യാമറകളും (CCTV) പ്രവർത്തനരഹിതമാണ് നമ്മുടെ നഗരത്തില്‍ എന്തെങ്കിലും അപകടങ്ങളോ മോഷണങ്ങളോ മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോ നടന്നു കഴിഞ്ഞാൽ നിയമപാലകർക്കും മറ്റും എളുപ്പത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് സഹായകമാകുന്ന സംവിധാനമാണ് ക്യാമറ എന്നുള്ളത് പോലീസും അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളെ കണ്ടെത്തിയ പല കേസുകളും പരിശോധിച്ചു കഴിഞ്ഞാൽ നമുക്ക് മനസ്സിലാവുന്നത്.
ക്യാമറ (cctv) പങ്ക് വലുതാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ നഗരത്തിൽ അരങ്ങേറിയ തട്ടിപ്പ് നടത്തിയ പ്രതികളെ കണ്ടെത്തുന്നതിന് സാധിക്കാത്തത് കാമറ പ്രവത്തനരഹിതമായത് കൊണ്ടാണ്,നമ്മുടെ നഗരത്തെ മുഴുവനായും പകർത്തുന്ന രീതിയിലുള്ള ക്യാമറ സംവിധാനം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു.
കുറ്റകൃത്യങ്ങൾ തടയുന്നതിനും പിടിക്കപ്പെടുന്നതിനും കണ്ടെത്തുന്നതിനും ഒക്കെ ഈ ക്യാമറകളുടെ പ്രവർത്തനം സഹായകരമായിട്ടുണ്ട് അതുകൊണ്ടുതന്നെ അടിയന്തരമായും തളിപ്പറമ്പ് പട്ടണത്തിലെ മുഴുവൻ ക്യാമറകളും പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തി വ്യാപാരികളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നാടിന്റെയും ജീവനും സമ്പത്തിനും സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനായി മുൻകൈ എടുക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.