SHARE NEWS
തളിപ്പറമ്പ്: യാത്രാ ബസ്സുകള്‍ എല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ കഷ്ടത്തിലായത് പൊതുജനങ്ങള്‍. കെഎസ്ആആര്‍ടിസി ബസുകള്‍ അടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ സര്‍ക്കാര്‍-സര്‍ക്കാരിതേര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരടക്കമുള്ള യാത്രക്കാരാണ് കഷ്ടത്തിലായത്.
കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെയാണ് ജനങ്ങള്‍ വലഞ്ഞത്. രാവിലെ ജോലിക്ക് പോകാനായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ക്ക് പോകാനായി ഒരൊറ്റ ബസ് പോലും ടൗണിലുണ്ടായില്ല. ചില ബസുകളാകട്ടെ, ട്രാഫിക് ബ്ലോക്ക് ഭയന്ന് ടൗണില്‍ കയറ്റാതെ നേരെ പോവുകയാണ്. ഇതൊന്നുമറിയാതെ പൊരിവെയിലത്ത് ബസുകാത്ത് നില്‍ക്കുകയാണ് ജനങ്ങള്‍.