സുഹൃത്തും അയല്‍വാസിയുമായ യുവാവിന്റെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നയാള്‍ അറസ്റ്റില്‍

By | Monday March 22nd, 2021

SHARE NEWS

പരിയാരം: എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ അയല്‍ക്കാരന്‍ അറസ്റ്റില്‍. കല്യാശേരി മാങ്ങാട് ചുമട്ടുതൊഴിലാളിയായ ചന്തപ്പുര ചെറുവാച്ചേരിയിലെ കുളപുരയില്‍ ലഗേഷ്(35)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയും പരിയാരം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനുമായ ചെറുവാച്ചേരിയിലെ ജനാര്‍ദ്ദനന്റെ മകന്‍ ജിജുവിന്റെ കേരള ബാങ്കിന്റെ എ.ടി.എം കാര്‍ഡ് മോഷണം പോയിരുന്നു.

കാര്‍ഡ് കാണാതായതിനെ തുടര്‍ന്ന് പരിയാരം പോലിസില്‍ സഹോദരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് എട്ടാം തീയതി മുതല്‍ പല തവണകളായി പണം പിന്‍വലിക്കുന്നതായി അറിയിപ്പ് വന്നത്. തുടര്‍ന്ന് എ.ടി.എമ്മുകളിലെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. അക്കൗണ്ടില്‍ നിന്നും പ്രതി 37,325 രൂപയോളം പിന്‍വലിച്ചിരുന്നു. പരിയാരം എസ്.ഐ ഇ.രത്‌നാകരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read