കല്യാശേരിയില്‍ മൂന്ന് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ ഡല്‍ഹിയില്‍ നിന്നും പിടികൂടി കേരള പോലീസ്

By | Wednesday March 3rd, 2021

SHARE NEWS

കണ്ണൂർ: കണ്ണൂർ കണ്ണുപുരത്ത് എ ടി എമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ 3 പ്രതികൾ പിടിയിൽ . ഹരിയാന സ്വദേശികളായ നൗമാൻ , മുവീൻ, സൂജദ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂരിലെത്തിച്ചു.

24 ലക്ഷം രൂപയോളമാണ് പ്രതികൾക്ക് കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ എടിഎമ്മിൽ കവർച്ച നടത്തിയത്. ഇതിനായുള്ള പ്രത്യേക പരിശീലനവും നേടിയിരുന്നു. ഇവരിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.
ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . മാങ്ങാട് ബസാറിലെ ഇന്ത്യ വൺ എടിഎം, കല്യാശേരിയിലെ എസ് ബി ഐ എടിഎം, ഇരിണാവ് റോഡിലെ പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എടിഎം എന്നിവിടങ്ങളിലെ എടിഎം മെഷീനുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് കവർച്ച നടത്തിയത് . 24 ലക്ഷം രൂപയോളമാണ് പ്രതികൾ കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് എത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

കവർച്ചാ സംഘത്തിലുൾപ്പെട്ട മേവാദ് ജില്ലയിലെ സജാദ്, മുബീൻ, നൗമാൻ എന്നിവരെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 16 ലക്ഷം രൂപയോളം പോലീസ് കണ്ടെത്തി . 7 അംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് സൂചന.ഹരിയാന പോലീസിന്റെ സഹായത്തോടെ
തളിപ്പറമ്പ് ഡി​വൈ.​എ​സ്.​പി ​ബാ​ല​കൃ​ഷ്​​ണൻ്റെ നേ​തൃ​ത്വ​ത്തി​ൽ കണ്ണപുരം പോലീസ്, വളപട്ടണം സിഐ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read