34 വർഷത്തെ സേവനത്തിന് ശേഷം അഷ്റഫ് മാസ്റ്റർ പടിയിറങ്ങി

By | Friday April 2nd, 2021

SHARE NEWS

കരിമ്പം:സർസയ്യിദ് ഹയർ സെക്കന്ററി സ്കൂളിനെ ജില്ലയിലെ പ്രധാന സ്കൂളാക്കി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഹെഡ്മാസ്റ്റർ എ.അഷ്റഫ് മാസ്റ്റർ 34 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം വിടവാങ്ങി.കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്.

കൈക്കോട്ട് കടവ് എച്ച്എസ്എസ്,സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ നേരത്തെ സേവനം അനുഷ്ഠിച്ച ശേഷം 2013 ലാണ് സർസയ്യിദ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തത്.മാനേജ് മെന്റ് പ്രതിനിധികൾ,പിടിഎ ഭാരവാഹികൾ,സഹപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിപുലമായ യാത്രയയപ്പ് സമ്മേളനം സിഡിഎംഇഎ പ്രസിഡണ്ട് കെ.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

മാനേജർ മഹമൂദ് അള്ളാംകുളം അദ്ധ്യക്ഷത വഹിച്ചു,പ്രിൻസിപ്പാൾ അബ്ദുൾ മുത്തലിബ്,കേയീ സാഹിബ് പ്രിൻസിപ്പാൾ ഡോ ടി.പി അഷ്റഫ്,സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പ്രൊഫ:സാഹിർ,സർസയ്യിദ് കോളേജ് പ്രിൻസിപ്പാൾ അഷ്റഫ് സീനിയർ അസിസ്റ്റന്റ് എ.മഹറൂഫ് പിടിഎ പ്രസിഡണ്ട് ബഷീർ,പി.കെ സീനത്ത്,മുസമ്മിൽ കെ.വിടി, സുഹൈൽ സി.കെ ,അബ്ദുള്ള ഹാജി,,സി മുഹമ്മദ് കുഞ്ഞി സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read