പികെഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും ഇന്ന്

By | Tuesday March 23rd, 2021

SHARE NEWS

തളിപ്പറമ്പ്:സുന്നി വിദ്യാഭ്യാസ ബോർഡ് ചെയർമാനും അൽമഖർ സുന്നിയ്യുൽ ഇസ്ലാമിയ ജനറൽ മാനേജറും മദ്രസ പ്രസ്ഥാന രംഗത്ത് നിറസാന്നിധ്യ വുമായിരുന്ന നരിക്കോട് പി കെ അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ തളിപ്പറമ്പ് സോൺ സുന്നി കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ തളിപ്പറമ്പ അൽ ഹുദാ സുന്നി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

കേരള മുസ്ലിം ജമാഅത്ത് തളിപ്പറമ്പ് സോൺ പ്രസിഡണ്ട് പി കെ ഉമർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.ദുആ മജ്‌ലിസിന് സയ്യിദ് ആറ്റക്കോയ തങ്ങൾ അൽ ബുഖാരി അടിപ്പാലം നേതൃത്വം നൽകും.

സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം,അബ്ദുൽ ഹക്കീം സഅദി, ടി കെ അലിക്കുഞ്ഞി ദാരിമി,കെ പി കമാലുദ്ദീൻ മുസ്‌ലിയാർ,മുസ്തഫ ഹാജി പനാമ,ബി എ അലി മൊഗ്രാൽ,കെ അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട്,അബ്ദുറഹ്മാൻ കല്ലായി,അനസ് അമാനി പുഷ്പഗിരി,അബ്ദു സമദ് അമാനി പട്ടുവം,അബ്ദുൽ ഹക്കീം സഖാഫി അരിയിൽ,അബ്ദുൽ ഖാദർ സഖാഫി മുതുകുട, മുഹമ്മദലി മൗലവി തിരുവട്ടൂർ,മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്,ഡോ മുഹമ്മദ് ശാഫി അസ്ഹരി, കെ കെ പി കുഞ്ഞബ്ദുള്ള മാസ്റ്റർ,മൂസാ മൗലവി വെള്ളാവ്,ഇബ്രാഹിം ബാഖവി ഓണപ്പറമ്പ്,സി എം ഇബ്രാഹിം മൗലവി ചപ്പാരപ്പടവ്,എ പി ഉനൈസ് സഖാഫി നരിക്കോട്,ത്വയ്യിബ് അമാനിനരിക്കോട്,തുടങ്ങിയവർ സംബന്ധിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read