---
title: "പൊക്കുണ്ടിൽ തീപ്പിടുത്തം: അഗ്നിശമനസേനയെത്തി തീ അണച്ചു"
english_title: "pokkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99933/pokkund"
published_at: "2023-02-27T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc2a49796d7_news-card.jpg"
keywords: []
---

# പൊക്കുണ്ടിൽ തീപ്പിടുത്തം: അഗ്നിശമനസേനയെത്തി തീ അണച്ചു

> **Lead Summary:** **കുറുമാത്തൂര്‍: **കുറുമാത്തൂരിനു സമീപം പൊക്കുണ്ടില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊക്കുണ്ട് സെന്റ് ജോസഫ്‌സ് വുഡ് ഇന്‍ഡസ്ട്രീസിനു മുന്നിലാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ ഉണ്ണി കൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദയാൽ പി വി, ഗിരീഷ് പി വി, ഹോം ഗാർഡ് ജയൻ വി എന്നിവരുടെ നേതൃത്വത്തിലാണ് തിയണച്ചത്.

## Article Content

**കുറുമാത്തൂര്‍: **കുറുമാത്തൂരിനു സമീപം പൊക്കുണ്ടില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊക്കുണ്ട് സെന്റ് ജോസഫ്‌സ് വുഡ് ഇന്‍ഡസ്ട്രീസിനു മുന്നിലാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ ഉണ്ണി കൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദയാൽ പി വി, ഗിരീഷ് പി വി, ഹോം ഗാർഡ് ജയൻ വി എന്നിവരുടെ നേതൃത്വത്തിലാണ് തിയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99933/pokkund)