---
title: "മൂങ്ങ കുഞ്ഞുങ്ങൾക്ക് പുതു ജീവനേകി പാപ്പിനിശ്ശേരി സ്വദേശി ആഷിഖ്"
english_title: "ashik"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99816/ashik"
published_at: "2023-02-26T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1e86c30ad_news-card.jpg"
keywords: []
---

# മൂങ്ങ കുഞ്ഞുങ്ങൾക്ക് പുതു ജീവനേകി പാപ്പിനിശ്ശേരി സ്വദേശി ആഷിഖ്

> **Lead Summary:** പാപ്പിനിശ്ശേരിക്കാർക്ക് സുപരിചിതനായ ആശിഖ് മരം മുറിയിൽ വിദഗ്ധനാണ്. അദ്ദേഹത്തെ പോലെ തന്നെ ഈ ജോലി ചെയ്യുന്ന വിദഗ്ധരായ ആളുകൾ പാപ്പിനിശ്ശേരിയിൽ വേറെയും ഉണ്ട്. മരംമുറിക്കിടെ ഇന്നൊരു സംഭവം ഉണ്ടായി തലയില്ലാത്ത ഉണങ്ങിയൊരു തെങ്ങ് അടുത്ത വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നത് കണ്ട അദ്ദേഹം അതിനെയും താഴേക്ക് നിലംപരിശാക്കി അപ്പോഴാണ് അതിൽ നിന്നും മൂങ പറന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിലത്ത് കിടക്കുന്ന തെങ്ങിൻ അരകിലേക്ക് ചെന്നപ്പോൾ ആ മുങയുടെ മൂന്ന് കുഞ്ഞുമക്കൾ ജീവനോടെ കിടക്കുന്നു പിന്നെയൊന്നും അദ്ദേഹം ആലോചിച്ചില്ല, അതേ തെങ്ങിനെ മറ്റൊരു തെങ്ങിലെക്ക് ചേർത്ത്കെട്ടി അതിന് പാർക്കാനുളള സുരക്ഷിതമായ സൗകര്യം ഒരുക്കി , ചെറിയൊരു പണിയെടുക്കാൻ വന്ന അദ്ദേഹം വലിയൊരു പ്രതിഫലവുമായി ചെറുപുഞ്ചിരിയോടെ മടങ്ങി.

## Article Content

പാപ്പിനിശ്ശേരിക്കാർക്ക് സുപരിചിതനായ ആശിഖ് മരം മുറിയിൽ വിദഗ്ധനാണ്. അദ്ദേഹത്തെ പോലെ തന്നെ ഈ ജോലി ചെയ്യുന്ന വിദഗ്ധരായ ആളുകൾ പാപ്പിനിശ്ശേരിയിൽ വേറെയും ഉണ്ട്. മരംമുറിക്കിടെ ഇന്നൊരു സംഭവം ഉണ്ടായി തലയില്ലാത്ത ഉണങ്ങിയൊരു തെങ്ങ് അടുത്ത വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നത് കണ്ട അദ്ദേഹം അതിനെയും താഴേക്ക് നിലംപരിശാക്കി അപ്പോഴാണ് അതിൽ നിന്നും മൂങ പറന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിലത്ത് കിടക്കുന്ന തെങ്ങിൻ അരകിലേക്ക് ചെന്നപ്പോൾ ആ മുങയുടെ മൂന്ന് കുഞ്ഞുമക്കൾ ജീവനോടെ കിടക്കുന്നു പിന്നെയൊന്നും അദ്ദേഹം ആലോചിച്ചില്ല, അതേ തെങ്ങിനെ മറ്റൊരു തെങ്ങിലെക്ക് ചേർത്ത്കെട്ടി അതിന് പാർക്കാനുളള സുരക്ഷിതമായ സൗകര്യം ഒരുക്കി , ചെറിയൊരു പണിയെടുക്കാൻ വന്ന അദ്ദേഹം വലിയൊരു പ്രതിഫലവുമായി ചെറുപുഞ്ചിരിയോടെ മടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99816/ashik)