---
title: "ജാഥക്ക് ആളെ കൂട്ടാൻ തൊഴിലുറപ്പ്കാരെ ഭീഷണിപ്പെടുത്തിയത് സി പി എമ്മിന് നാണക്കേട്: യൂത്ത് ലീഗ്"
english_title: "youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99646/youth-league"
published_at: "2023-02-25T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa132fd58a0_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജാഥക്ക് ആളെ കൂട്ടാൻ തൊഴിലുറപ്പ്കാരെ ഭീഷണിപ്പെടുത്തിയത് സി പി എമ്മിന് നാണക്കേട്: യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **കഴിഞ്ഞ ദിവസം തളിപ്പറമ്പിലൂടെ കടന്നുപോയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ വിജയിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് ഭീഷണി സന്ദേശമയച്ച തളിപ്പറമ്പ മണ്ഡലത്തിലെ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡംഗ ത്തിന്റെ പ്രവർത്തനം ഭരണത്തണലിൽ മെലിഞ്ഞില്ലാതാവുന്ന ആധുനിക സി പി എമ്മിന്റെ മുഖമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. സാധാരണക്കാരനെ മറന്ന് ബജറ്റ് അവതരിപ്പിച്ചതിൽ പാർട്ടി ഗ്രാമങ്ങൾ പോലും പ്രതിഷേധിക്കാൻ തുടങ്ങിയതിന്റെ അസ്വാരസ്യമാണ് വാർഡ് മെമ്പറുടെ ഭീഷണി സന്ദേശത്തിലൂടെ പുറത്ത് വന്നത്. നികുതിക്കൊള്ളക്കെതിരെ യൂത്ത് ലീഗും യുഡിഎഫും ഉയർത്തിക്കൊണ്ടുവന്ന സമരം ജനങ്ങൾ ആഗ്രഹിക്കുന്നതാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ലെങ്കിലും പാർട്ടി സെക്രട്ടറിയെങ്കിലും മുഖവിലക്കെടുത്ത് ജാഥ തിരുവന ന്തപുരത്തേക്ക് എത്തുന്നതിന് മുമ്പായി നികുതി നിർദ്ദേശം പിൻവലിപ്പിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസി ഡണ്ട് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. എൻ യു ശഫീക്ക്, ഉനൈസ് എരുവാട്ടി, ഓലിയൻ ജാഫർ, ടി പി അബ്ദുൽ കരീം, പി കെ ഷംസുദ്ദീൻ, ഉസ്മാൻ കൊമ്മച്ചി മുഹ്സിൻ ബക്കളം എന്നിവർ ചർച്ചയി ൽ പങ്കെടുത്തു സം സാരിച്ചു.

## Article Content

**തളിപ്പറമ്പ: **കഴിഞ്ഞ ദിവസം തളിപ്പറമ്പിലൂടെ കടന്നുപോയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ വിജയിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് ഭീഷണി സന്ദേശമയച്ച തളിപ്പറമ്പ മണ്ഡലത്തിലെ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡംഗ ത്തിന്റെ പ്രവർത്തനം ഭരണത്തണലിൽ മെലിഞ്ഞില്ലാതാവുന്ന ആധുനിക സി പി എമ്മിന്റെ മുഖമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. സാധാരണക്കാരനെ മറന്ന് ബജറ്റ് അവതരിപ്പിച്ചതിൽ പാർട്ടി ഗ്രാമങ്ങൾ പോലും പ്രതിഷേധിക്കാൻ തുടങ്ങിയതിന്റെ അസ്വാരസ്യമാണ് വാർഡ് മെമ്പറുടെ ഭീഷണി സന്ദേശത്തിലൂടെ പുറത്ത് വന്നത്. നികുതിക്കൊള്ളക്കെതിരെ യൂത്ത് ലീഗും യുഡിഎഫും ഉയർത്തിക്കൊണ്ടുവന്ന സമരം ജനങ്ങൾ ആഗ്രഹിക്കുന്നതാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ലെങ്കിലും പാർട്ടി സെക്രട്ടറിയെങ്കിലും മുഖവിലക്കെടുത്ത് ജാഥ തിരുവന ന്തപുരത്തേക്ക് എത്തുന്നതിന് മുമ്പായി നികുതി നിർദ്ദേശം പിൻവലിപ്പിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസി ഡണ്ട് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. എൻ യു ശഫീക്ക്, ഉനൈസ് എരുവാട്ടി, ഓലിയൻ ജാഫർ, ടി പി അബ്ദുൽ കരീം, പി കെ ഷംസുദ്ദീൻ, ഉസ്മാൻ കൊമ്മച്ചി മുഹ്സിൻ ബക്കളം എന്നിവർ ചർച്ചയി ൽ പങ്കെടുത്തു സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99646/youth-league)