---
title: "കോടതിവിധി സിഡിഎംഇ ഏക്ക് അനുകൂലം: സർ സയ്യിദ് കോളേജ് മാനേജ്മെന്റ് കയ്യേറ്റക്കാരല്ല, കോളേജ് ഭൂമി വഖഫ് ബോർഡിന് തിരിച്ചു നൽകേണ്ടതില്ല"
english_title: "case against sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99619/case-against-sir-syed-college"
published_at: "2023-02-25T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9f6303455f_news-card.jpg"
keywords: []
---

# കോടതിവിധി സിഡിഎംഇ ഏക്ക് അനുകൂലം: സർ സയ്യിദ് കോളേജ് മാനേജ്മെന്റ് കയ്യേറ്റക്കാരല്ല, കോളേജ് ഭൂമി വഖഫ് ബോർഡിന് തിരിച്ചു നൽകേണ്ടതില്ല

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് കോളേജിനെതിരെ യൂത്ത് ലീഗ് നേതാവ് നൽകിയ കേസിൽ വിധി വന്നു. കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം 21.53 ഏക്കർ വസ്തു കോളേജിന്റെ മാനേജിംഗ് കമ്മിറ്റിയായ സിഡിഎംഇഎക്ക് ലീസിന് നൽകാൻ 1966ൽ വഖഫ് ബോർഡിന്റെ അനുമതി ഉണ്ടായിരുന്നു. ആ അനുമതി ഉപയോഗിച്ച് 25.ഏക്കർ സ്ഥലമാണ് ലീസ് ചെയ്തത്. ആ ലീസാധാരം റദ്ധാക്കി ഈ 25 ഏക്കർ ഭൂമി പള്ളിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുട്ട അഷ്‌റഫ്‌, നൗഫൽ എന്നിവർ വഖഫ് ബോർഡ്‌ സി ഇ ഒ മുമ്പാകെ കേസ് കൊടുത്തിരുന്നു. ഈ കേസിൽ ലീസ് പ്രകാരം അധികം വസ്തു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരു മാസത്തിനുള്ളിൽ പള്ളി സ്ഥലം അളക്കാൻ പള്ളികമ്മറ്റിയോട് ആവശ്യപ്പെട്ടു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് കോളേജിനെതിരെ യൂത്ത് ലീഗ് നേതാവ് നൽകിയ കേസിൽ വിധി വന്നു. കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം 21.53 ഏക്കർ വസ്തു കോളേജിന്റെ മാനേജിംഗ് കമ്മിറ്റിയായ സിഡിഎംഇഎക്ക് ലീസിന് നൽകാൻ 1966ൽ വഖഫ് ബോർഡിന്റെ അനുമതി ഉണ്ടായിരുന്നു. ആ അനുമതി ഉപയോഗിച്ച് 25.ഏക്കർ സ്ഥലമാണ് ലീസ് ചെയ്തത്. ആ ലീസാധാരം റദ്ധാക്കി ഈ 25 ഏക്കർ ഭൂമി പള്ളിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുട്ട അഷ്‌റഫ്‌, നൗഫൽ എന്നിവർ വഖഫ് ബോർഡ്‌ സി ഇ ഒ മുമ്പാകെ കേസ് കൊടുത്തിരുന്നു. ഈ കേസിൽ ലീസ് പ്രകാരം അധികം വസ്തു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരു മാസത്തിനുള്ളിൽ പള്ളി സ്ഥലം അളക്കാൻ പള്ളികമ്മറ്റിയോട് ആവശ്യപ്പെട്ടു.

21.53 ഏക്കറിൽ അധികം സ്ഥലമുണ്ടെങ്കിൽ തിരിച്ചു കൊടുക്കാൻ സി ഡി എം ഇ എയോടും ആവശ്യപ്പെട്ടു. കൂടാതെ 25 ഏക്കർ എന്നുള്ള ലീസ് ലീഡ് തിരുത്താധാരം ചെയ്തിട്ട് 21.53 ഏക്കർ ആക്കണമെന്നാണ് സി ഇ ഒ ഉത്തരവിട്ടത്. ആ ഉത്തരവ് പോരാ, സി ഡി എം ഇ എ കയ്യേറ്റക്കാരാണെന്ന് കണ്ടെത്തി ആധാരം റദ്ദ് ചെയ്ത് സ്ഥലം പള്ളിക്ക് കൊടുക്കണമെന്നാണ് ഹർജിക്കാർ ട്രിബ്യൂണൽ മുമ്പാകെ അപ്പീൽ കൊടുത്തത്. ഈ ഹർജിയിലാണ് വിചാരണ പൂർത്തിയാക്കി അന്തിമ വാദം കേട്ട് ഇന്ന് വിധി വന്നത്. ഈ വസ്തുവിന്മേൽ 21.53, 25 ഏക്കർ എന്ന തർക്കമേയുള്ളൂ, അവിടെ വഖഫ് ബോർഡ്‌ കൊടുത്ത അനുമതിപ്രകാരം ലീസ് ലീഡ് ഉഉള്ളതിനാൽ സിഡിഎംഇ എ യെ കയ്യേറ്റക്കാരാണ് എന്ന വാദം ശരിയല്ലെന്ന് കോടതി പറഞ്ഞു. ലീസ് ലീഡിന്റെ പേരിലുള്ള തർക്കം വഖഫ് ബോർഡ് മായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണ്. അതിനാൽ കയ്യേറ്റക്കാരാണെന്ന് കണ്ടെത്താൻ കഴിയില്ല എന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുന്നില്ല. അത് നിരാകരിച്ചു. എന്നാൽ സ്ഥലം അളക്കണം, അധികഭൂമി തിരിച്ചു കൊടുക്കണം, തിരുത്താധാരം ചെയ്യണം, എന്നുള്ള വഖഫ് ബോർഡ് സി ഇ ഒയുടെ ഓർഡർ അയാളുടെ അധികാര പരിധിക്ക് പുറത്തുള്ള ഓർഡർ ആയിരുന്നു എന്നും ട്രിബ്യൂണൽ കണ്ടെത്തി. അതിനാൽ ആ വിധി റദ്ദാക്കുകയും കോളേജിന്റെ സ്ഥലം തിരിച്ചു കൊടുക്കേണ്ടതില്ലെന്നും കോടതി കണ്ടെത്തി.

രണ്ടാമതായി ഹോസ്റ്റൽ നിലനിൽക്കുന്ന രണ്ട് ഏക്കർ ഭൂമിയുടെ കേസ്. അതിൽ പറയുന്നത് രണ്ട് ഏക്കർ സ്ഥലം വഖഫ് ബോർഡിന്റെ അനുമതി ഇല്ലാ എന്നതാണ്. 1971ൽ ജുമാഅത്ത് പള്ളി കമ്മിറ്റിയും കോളേജ് മാനേജ്മെന്റും കൂടി തയ്യാറാക്കിയ ലീസ് ലീഡ് നിയമവിരുദ്ധമാണെന്നും അതിനാൽ തിരിച്ച് പിടിച്ചു കൊടുക്കണം എന്നുമാണ് കേസിലെ വാദം. ലീസ് ലീഡ് റദ്ദാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ കോടതി അല്ലെന്നും വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസർക്ക് അതിന് അധികാരം ഇല്ലെന്നും അതിന് അധികാരപ്പെട്ട കോടതിയെയാണ് സമീപിക്കേണ്ടത് എന്നും , ഇതിനു മറുപടിയായി കോടതി പറഞ്ഞു. നിലവിൽ സിഡിഎംഇ എ കയ്യേറ്റക്കാരല്ലാത്തതിനാൽ അത് ഒഴിപ്പിക്കാനാകില്ല, ഈ വസ്തു വഖഫ് ബോർഡിൽ ചേർക്കണം എന്നുള്ളത് ഹർജിക്കാർ ആവശ്യപ്പെടാത്ത കാര്യമാണ്, അവരുടെ ആവശ്യം കോളേജ് മാനേജ്മെന്റ് കയ്യേറ്റക്കാരാണെന്ന് കണ്ടെത്തി ഭൂമി തിരിച്ചു നൽകണം എന്നതാണ്. സിഡിഎം ഇ എ കയ്യേറ്റക്കാരല്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആ ഹർജി തള്ളുന്നതിനു പകരം ഇങ്ങനെ ഒരു ഓർഡർ ഇട്ടത് ശരിയല്ലാത്തതിനാലാണ് ഹർജി കോടതി റദ്ദാക്കി.

രണ്ടു കേസിലും കോടതിയുടെ കണ്ടെത്തലുകൾ സിഡിഎംഇ എക്ക് അനുകൂലമാണ്, സിഡിഎം ഇ എ കയ്യേറ്റക്കാരല്ലെന്നും, വസ്തു നിയമപരമായി ലീസിനെടുത്തതാണെന്നും, അവരെ ഒഴിപ്പിക്കേണ്ടതില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തലുകൾ.

കേസിൽ സി ഡി എം ഇ എക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഹനീഫ് പുളുക്കൂൽ, മുട്ട അഷ്റഫിനും നൗഫലിനും വേണ്ടി അഡ്വ.എസ് മമ്മു, പള്ളിക്കമ്മിറ്റിക്ക് വേണ്ടി അഡ്വ.മുഹമ്മദ് സാദിഖ്, വഖഫ് ബോർഡിനു വേണ്ടി അഡ്വ.എം മുഹമ്മദ്‌ ശുഹൈബ് എന്നിവരാണ് ഹാജരായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99619/case-against-sir-syed-college)