---
title: "ഖത്തർ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിററി അരിയിൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "qathar kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99544/qathar-kmcc"
published_at: "2023-02-25T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9af277d547_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഖത്തർ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിററി അരിയിൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** മനുഷ്യത്വം മരവിച്ച ഒരു ക്രിമിനൽ സംഘമായി സിപിഎം മാറി എന്നും മറ്റു രാഷ്ട്രീയ പ്രവർത്തകരെ കൊല്ലാൻ ആയി പറഞ്ഞയച സ്വന്തം അനുയായികൾ തന്നെ സിപിഎം പാർട്ടിക്ക് തിരിച്ചു ഭീഷണി ആയി മാറുന്ന സാഹചര്യത്തിലേക്ക് ആ സംഘടന യെ എത്തിച്ചിരിക്കുകയാണെന്നും ഖത്തർ കെ എം സി സി പ്രസിഡൻ്റ് എസ് എ എം ബഷീർ പറഞ്ഞു. തളിപ്പറമ്പ മണ്ഡലം. കെ എം സി സി സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായി ക്രിയേറ്റീവിറ്റി ഉള്ള ഒരു തലമുറ യെ സൃഷ്ടിക്കുക എന്നതാകണം ശുക്കൂർ അനുസ്മരണ തിലൂടെ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ മുഖ്യപ്രഭാഷണം നടത്തി.അലി മൗലവി മയ്യിൽ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും യൂസഫ് പന്നിയൂർ നന്ദിയും പറഞ്ഞു. ജില്ലാ ആക്ടിങ് പ്രസിഡന്റ് അബ്ദു റഹ്‌മാൻ തലശ്ശേരി, ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രെഷറർ ഹാഷിം മട്ടന്നൂർ, ജില്ലാ സെക്രട്ടറി സിദ്ദിഖ് പെരുമ്പ, മണ്ഡലം ഭാരവാഹികളായ സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, അർശിദ് കൊളച്ചേരി, പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് റാഷിദ് പുളിങ്ങോം, ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ്, ട്രഷർ ശകീർ പെടേന, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് അഫ്സൽ ശ്രീകണ്ടാപുരം, അഴീകോട് മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് റഫീഖ് ചൊക്ലി എന്നിവർ സംസാരിച്ചു.

## Article Content

മനുഷ്യത്വം മരവിച്ച ഒരു ക്രിമിനൽ സംഘമായി സിപിഎം മാറി എന്നും മറ്റു രാഷ്ട്രീയ പ്രവർത്തകരെ കൊല്ലാൻ ആയി പറഞ്ഞയച സ്വന്തം അനുയായികൾ തന്നെ സിപിഎം പാർട്ടിക്ക് തിരിച്ചു ഭീഷണി ആയി മാറുന്ന സാഹചര്യത്തിലേക്ക് ആ സംഘടന യെ എത്തിച്ചിരിക്കുകയാണെന്നും ഖത്തർ കെ എം സി സി പ്രസിഡൻ്റ് എസ് എ എം ബഷീർ പറഞ്ഞു. തളിപ്പറമ്പ മണ്ഡലം. കെ എം സി സി സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായി ക്രിയേറ്റീവിറ്റി ഉള്ള ഒരു തലമുറ യെ സൃഷ്ടിക്കുക എന്നതാകണം ശുക്കൂർ അനുസ്മരണ തിലൂടെ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂൽ അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ മുഖ്യപ്രഭാഷണം നടത്തി.അലി മൗലവി മയ്യിൽ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി സ്വാഗതവും യൂസഫ് പന്നിയൂർ നന്ദിയും പറഞ്ഞു. ജില്ലാ ആക്ടിങ് പ്രസിഡന്റ് അബ്ദു റഹ്‌മാൻ തലശ്ശേരി, ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രെഷറർ ഹാഷിം മട്ടന്നൂർ, ജില്ലാ സെക്രട്ടറി സിദ്ദിഖ് പെരുമ്പ, മണ്ഡലം ഭാരവാഹികളായ സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, അർശിദ് കൊളച്ചേരി, പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് റാഷിദ് പുളിങ്ങോം, ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ്, ട്രഷർ ശകീർ പെടേന, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് അഫ്സൽ ശ്രീകണ്ടാപുരം, അഴീകോട് മണ്ഡലം പ്രസിഡന്റ് ഷഫീഖ് മാങ്കടവ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് റഫീഖ് ചൊക്ലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99544/qathar-kmcc)