---
title: "അരിയിൽ ശുക്കൂർ കേസ്, ഒരു രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിനും മുസ്ലിം ലീഗ് കൂട്ട് നില്ക്കില്ല; അഡ്വ. അബ്ദുൽ കരീം ചേലേരി"
english_title: "adv abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99540/adv-abdul-kareem-chelery"
published_at: "2023-02-25T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ae49cf19e_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# അരിയിൽ ശുക്കൂർ കേസ്, ഒരു രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിനും മുസ്ലിം ലീഗ് കൂട്ട് നില്ക്കില്ല; അഡ്വ. അബ്ദുൽ കരീം ചേലേരി

> **Lead Summary:** > "മുസ്ലിം ലീഗ് പ്രവർത്തകരെ സംബന്ധിച്ചടത്തോളം ഒരു വികാരമാണ് പ്രിയപ്പെട്ട കൊച്ചനുജൻ ശുക്കൂർ, കിട്ടുന്ന അവസരങ്ങളിൽപല വേദികളിലായി എപ്പോഴും നാം ശുക്കൂറിനെ ഓർക്കുന്നു. ജീവിത യാത്രയിൽ അരിയിലെ ഗ്രാമങ്ങളിൽ ഓടി നടന്ന ചെറുപ്പക്കാരനിലെ നന്മയെയാണ് CPM ഇല്ലാതാക്കിയത്. ശുക്കൂറിന്റെ കൊലപാതകത്തെ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല, കാലുറക്കാത്ത ഇളംപ്രായത്തിൽ 21ാം മത്തെ വയസ്സിലാണ് ശുക്കൂറിനെ കൊന്ന് കളഞ്ഞത്. പാർട്ടി നേതാക്കളുടെ ഇംഗിതമനുസരിച്ച് കീഴറയിലെ കൃഷി പാടത്ത് വെച്ച് ജനങ്ങൾ തടിച്ച് കൂടി പാർട്ടി കോടതി വിചാരണ നടത്തി, അതിൽ സ്ത്രീകളുണ്ടായിരുന്നു, ആർദ്രമായ അമ്മ മനസ്സ് പോലും അലിയാതെ , നിർവികാരത്തോടെ യാതൊരു മനസ്സാക്ഷിയുമില്ലാതെയാണ് നിഷ്ടൂരമായി CPM നരാധരൻമാർ നമ്മുടെ പൊന്നുമോൻ അബ്ദുശുക്കൂറിനെ അരിഞ്ഞ് തള്ളിയത്" മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ഇന്നലെ പുതിയങ്ങാടി ചൂട്ടാട് ബീച്ച് അറിയിനയിൽ ജില്ലാ മുസ്ലിം ലീഗ് സാരഥികൾക്ക് കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പൈശാചികമായ , മനസ്സാക്ഷി മരവിച്ച് പോയ കൊലപാതകം ശുക്കൂറിന്റെ കൊലപാതകമായി ബന്ധപ്പെട്ട് നാളിതു വരെ നിയമ വഴികളിൽ പാർട്ടി പഴുതുകളില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.. ഇപ്പോഴിതാ രണ്ട് ദിവസങ്ങളിലായി ഈ കേസുമായി ബന്ധപ്പട്ട് വളരെ വിവാദങ്ങൾ പാർട്ടി പ്രവർത്തകരിൽ പേരിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മൊഴിമാറ്റവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വാർത്ത ആരെന്ത് വിചാരിച്ചാലും പ്രചരിപ്പിച്ചാലും ഞങ്ങൾ തുറന്ന് പറയുന്നു. ഈ മൊഴിമാറ്റ വാർത്ത പത്രധ്വാര വഴിയാണ് ഞങ്ങൾ അറിയുന്നത്. ഇപ്പോൾ നടന്നിട്ടുള്ള മൊഴിമാറ്റമെന്നത് നമ്മൾ നടത്തുന്ന ശുക്കൂർ കേസുമായി കണക്ടഡ് അല്ലാത്തതാണ്. ഞങ്ങൾ മനസ്സിലാക്കിയത് ആദ്യ മൊഴിമാറ്റവുമായി ബന്ധപ്പട്ട കേസാണിതെന്നാണ്. നേതാക്കൻമാർ രണ്ട് തട്ടിലാണെന്ന് വരുത്തിത്തീർത്ത് പാർട്ടി നേതാക്കൾഅഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു എന്ന വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് പ്രവർത്തകർ കിടയിൽ വിള്ളലുണ്ടാക്കാനും, തെറ്റിദ്ധാരണ ഉണ്ടാക്കാനും ചിലർ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ശുക്കൂർ കേസിലെ മൊഴി മാറ്റ വിവാദം വികാരമിളക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കാനാണ് ചിലരുടെ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുക്കൂർ കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ ശുക്കൂർ കേസ് മുസ്ലിം ലീഗ് പാർട്ടി വളരെ ഗൗരവമായി തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് മനസ്സിലാവും. ഇപ്പോഴത്തെ കമ്മിറ്റി കേസിന്റെ ഇന്നത്തെ സ്ഥിതിഗതികളെ കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് പഠിച്ച് വരികയാണ്.. പാർട്ടി കേസിന്റെ വി ജയത്തിന് വേണ്ടി ഏതറ്റം വരയും പോകും. അരിയിൽ ഉൾകൊള്ളുന്ന ഈ നിയോജകമണ്ധലത്തിലെ പ്രവർത്തകരെ സാക്ഷി നിർത്തി ഞാൻ ഉറപ്പിച്ച് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു അഡ്ജസ്റ്റ്മെന്റിനും നമ്മുടെ നേതാക്കളും ഞങ്ങളും കൂട്ട് നിൽക്കില്ല. മുസ്ലിംലീഗ് പ്രവർത്തകർക്ക് ആരുടെ മുന്നിലും ഈ വിഷയവുമായി ബന്ധപ്പട്ട് തല കുനിച്ച് അപമാനിതരാകാൻ ഞങ്ങൾ പ്രവർത്തിക്കില്ല. അരിയിൽ അബ്ദുൽ ശുക്കൂർ ഈ പ്രസ്ഥാനത്തിന് വേണ്ടിയാണ് മരിച്ച് വീണതെങ്കിൽ അവസാനത്തെ ശ്വാസം നിലക്കുന്നത് വരെ ഈ കേസിന്റെ പിറകെ ഞങ്ങളുണ്ടാകും. ശുക്കൂറിന് നീതി കിട്ടണം ... ശുക്കൂറിന്റെ ഉമ്മാക്ക് നീതി കിട്ടണം. മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടണം.. അതിന് വേണ്ടിയാണ് നമ്മുടെ പ്രവർത്തനം. പാർട്ടിയുടെ എതിരാളികൾ ശക്തരാണ്. മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ഭിന്നത ഉണ്ടാക്കി, തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നാം കരുതിയിരിക്കണം. നാം ഒറ്റക്കെട്ടായി ഒരു മ യോടെ ഇത്തരം നീക്കങ്ങളെ നേരിടണം.ഇത്തരം ചതികളിൽ നാം വീണ് പോകരുത്. പാർട്ടി പ്രവർത്തകൻമാർകിടയിൽ കേസിനെ കുറിച്ച് തെറ്റിധാരണയുണ്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം. പാർട്ടിയെ ദുർബലപ്പെടുത്തുന്നവരെ കണ്ടറിഞ്ഞ് വ്യാജ വാർത്തകളിൽ വശം വദരാവാതെ പാർട്ടിയെ ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു

## Article Content

> "മുസ്ലിം ലീഗ് പ്രവർത്തകരെ സംബന്ധിച്ചടത്തോളം ഒരു വികാരമാണ് പ്രിയപ്പെട്ട കൊച്ചനുജൻ ശുക്കൂർ, കിട്ടുന്ന അവസരങ്ങളിൽപല വേദികളിലായി എപ്പോഴും നാം ശുക്കൂറിനെ ഓർക്കുന്നു. ജീവിത യാത്രയിൽ അരിയിലെ ഗ്രാമങ്ങളിൽ ഓടി നടന്ന ചെറുപ്പക്കാരനിലെ നന്മയെയാണ് CPM ഇല്ലാതാക്കിയത്. ശുക്കൂറിന്റെ കൊലപാതകത്തെ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല, കാലുറക്കാത്ത ഇളംപ്രായത്തിൽ 21ാം മത്തെ വയസ്സിലാണ് ശുക്കൂറിനെ കൊന്ന് കളഞ്ഞത്. പാർട്ടി നേതാക്കളുടെ ഇംഗിതമനുസരിച്ച് കീഴറയിലെ കൃഷി പാടത്ത് വെച്ച് ജനങ്ങൾ തടിച്ച് കൂടി പാർട്ടി കോടതി വിചാരണ നടത്തി, അതിൽ സ്ത്രീകളുണ്ടായിരുന്നു, ആർദ്രമായ അമ്മ മനസ്സ് പോലും അലിയാതെ , നിർവികാരത്തോടെ യാതൊരു മനസ്സാക്ഷിയുമില്ലാതെയാണ് നിഷ്ടൂരമായി CPM നരാധരൻമാർ നമ്മുടെ പൊന്നുമോൻ അബ്ദുശുക്കൂറിനെ അരിഞ്ഞ് തള്ളിയത്" മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ഇന്നലെ പുതിയങ്ങാടി ചൂട്ടാട് ബീച്ച് അറിയിനയിൽ ജില്ലാ മുസ്ലിം ലീഗ് സാരഥികൾക്ക് കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പൈശാചികമായ , മനസ്സാക്ഷി മരവിച്ച് പോയ കൊലപാതകം ശുക്കൂറിന്റെ കൊലപാതകമായി ബന്ധപ്പെട്ട് നാളിതു വരെ നിയമ വഴികളിൽ പാർട്ടി പഴുതുകളില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.. ഇപ്പോഴിതാ രണ്ട് ദിവസങ്ങളിലായി ഈ കേസുമായി ബന്ധപ്പട്ട് വളരെ വിവാദങ്ങൾ പാർട്ടി പ്രവർത്തകരിൽ പേരിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മൊഴിമാറ്റവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വാർത്ത ആരെന്ത് വിചാരിച്ചാലും പ്രചരിപ്പിച്ചാലും ഞങ്ങൾ തുറന്ന് പറയുന്നു. ഈ മൊഴിമാറ്റ വാർത്ത പത്രധ്വാര വഴിയാണ് ഞങ്ങൾ അറിയുന്നത്. ഇപ്പോൾ നടന്നിട്ടുള്ള മൊഴിമാറ്റമെന്നത് നമ്മൾ നടത്തുന്ന ശുക്കൂർ കേസുമായി കണക്ടഡ് അല്ലാത്തതാണ്. ഞങ്ങൾ മനസ്സിലാക്കിയത് ആദ്യ മൊഴിമാറ്റവുമായി ബന്ധപ്പട്ട കേസാണിതെന്നാണ്. നേതാക്കൻമാർ രണ്ട് തട്ടിലാണെന്ന് വരുത്തിത്തീർത്ത് പാർട്ടി നേതാക്കൾഅഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു എന്ന വാർത്തകൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് പ്രവർത്തകർ കിടയിൽ വിള്ളലുണ്ടാക്കാനും, തെറ്റിദ്ധാരണ ഉണ്ടാക്കാനും ചിലർ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ശുക്കൂർ കേസിലെ മൊഴി മാറ്റ വിവാദം വികാരമിളക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കാനാണ് ചിലരുടെ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുക്കൂർ കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ ശുക്കൂർ കേസ് മുസ്ലിം ലീഗ് പാർട്ടി വളരെ ഗൗരവമായി തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് മനസ്സിലാവും. ഇപ്പോഴത്തെ കമ്മിറ്റി കേസിന്റെ ഇന്നത്തെ സ്ഥിതിഗതികളെ കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് പഠിച്ച് വരികയാണ്.. പാർട്ടി കേസിന്റെ വി ജയത്തിന് വേണ്ടി ഏതറ്റം വരയും പോകും. അരിയിൽ ഉൾകൊള്ളുന്ന ഈ നിയോജകമണ്ധലത്തിലെ പ്രവർത്തകരെ സാക്ഷി നിർത്തി ഞാൻ ഉറപ്പിച്ച് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു അഡ്ജസ്റ്റ്മെന്റിനും നമ്മുടെ നേതാക്കളും ഞങ്ങളും കൂട്ട് നിൽക്കില്ല. മുസ്ലിംലീഗ് പ്രവർത്തകർക്ക് ആരുടെ മുന്നിലും ഈ വിഷയവുമായി ബന്ധപ്പട്ട് തല കുനിച്ച് അപമാനിതരാകാൻ ഞങ്ങൾ പ്രവർത്തിക്കില്ല. അരിയിൽ അബ്ദുൽ ശുക്കൂർ ഈ പ്രസ്ഥാനത്തിന് വേണ്ടിയാണ് മരിച്ച് വീണതെങ്കിൽ അവസാനത്തെ ശ്വാസം നിലക്കുന്നത് വരെ ഈ കേസിന്റെ പിറകെ ഞങ്ങളുണ്ടാകും. ശുക്കൂറിന് നീതി കിട്ടണം ... ശുക്കൂറിന്റെ ഉമ്മാക്ക് നീതി കിട്ടണം. മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടണം.. അതിന് വേണ്ടിയാണ് നമ്മുടെ പ്രവർത്തനം. പാർട്ടിയുടെ എതിരാളികൾ ശക്തരാണ്. മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ഭിന്നത ഉണ്ടാക്കി, തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നാം കരുതിയിരിക്കണം. നാം ഒറ്റക്കെട്ടായി ഒരു മ യോടെ ഇത്തരം നീക്കങ്ങളെ നേരിടണം.ഇത്തരം ചതികളിൽ നാം വീണ് പോകരുത്. പാർട്ടി പ്രവർത്തകൻമാർകിടയിൽ കേസിനെ കുറിച്ച് തെറ്റിധാരണയുണ്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം. പാർട്ടിയെ ദുർബലപ്പെടുത്തുന്നവരെ കണ്ടറിഞ്ഞ് വ്യാജ വാർത്തകളിൽ വശം വദരാവാതെ പാർട്ടിയെ ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99540/adv-abdul-kareem-chelery)