---
title: "ഷുക്കൂർ കേസിലെ മൊഴിമാറ്റം അതിജീവിക്കും, യഥാർത്ഥ പ്രതികൾക്കുള്ള ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും: പി കെ സുബൈർ"
english_title: "muslim league njattuvayal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99513/muslim-league-njattuvayal"
published_at: "2023-02-25T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f99c87b2d6a_news-card.jpg"
keywords: []
---

# ഷുക്കൂർ കേസിലെ മൊഴിമാറ്റം അതിജീവിക്കും, യഥാർത്ഥ പ്രതികൾക്കുള്ള ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും: പി കെ സുബൈർ

> **Lead Summary:** **തളിപ്പറമ്പ: **കഴിഞ്ഞ 11 വർഷമായി സിപിഎം സൃഷ്ടിച്ച എല്ലാവിധ തടസ്സങ്ങളെയും കുബുദ്ധിയേയും അതിജീവിച്ചു കൊണ്ടാണ് ഷുക്കൂർ കേസിൽ മുസ്ലീംലീഗും ഷുക്കൂറിന്റെ കുടുംബവും സിബിഐ അന്വേഷണം നേടിയെടുത്തതെന്നും ഇപ്പോൾ നടന്നിരിക്കുന്ന മൊഴിമാറ്റവും ഷുക്കൂർ കേസ് അതിജീവിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ സുബൈർ പറഞ്ഞു. ഞാറ്റുവയൽ ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസും സിപിഎം നേതാക്കളും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധത്തിന്റെ ഫലമായി ആദ്യാവസരത്തിൽ തന്നെ തേച്ചു മായ്ച്ചു കളയാൻ ശ്രമിക്കപ്പെട്ട കേസായിരുന്നു ഷുക്കൂർ കേസ്. എഫ്ഐആർ തയ്യാറാക്കിയത് പോലും ആ രൂപത്തിലായിരുന്നു. അവിടെ നിന്നാണ് സുപ്രീംകോടതി വരെ നടത്തിയ പോരാട്ടത്തിന്നൊടുവിൽ സിബിഐ അന്വേഷണം നേടിയെടുത്തതെന്ന് CPM മറയ്ക്കണ്ട . ഇതിനിടയിൽ അനവധി പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. സിപിഎം അതിൻറെ ഭരണ സ്വാധീനവും പണവും ഹീനമായ മാർഗങ്ങളും ഉപയോഗിച്ച് നടത്തിയ നെറികെട്ട പ്രവർത്തനങ്ങൾക്കെതിരെ പടപൊരുതിയാണ് ഇത്രയും കാലം മുന്നോട്ട് പോയത്. അതിൻറെ ഭാഗമായിരുന്നു അന്നത്തെ മൊഴിമാറ്റ കേസും. ഷുക്കൂർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുവാൻ ഏർപ്പാടാക്കിയ അന്നത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ cpm വിലയ്ക്ക് വാങ്ങിയതിനെ തുടർന്ന് (ആ വക്കീൽ അടുത്തിടെ CPM ൽ ചേർന്നു )ഒരു വർഷത്തോളം വൈകിപ്പിച്ചതിന് ശേഷം അവസാനം പിന്മാറിയ ഘട്ടത്തിൽ അദ്ദേഹത്തെ മാറ്റി പകരം പ്രഗൽഭനായ മറ്റൊരു വക്കീലിനെ കൊണ്ട് വാദം നടത്തിയിട്ടാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. തുടർന്നു വീണ്ടും വളഞ്ഞ വഴിയിലൂടെ സിപിഎം അതിന് തടസ്സം നിന്നപ്പോൾ ഞങ്ങൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. പ്രഗൽഭനായ വക്കീലിനെയാണ് ഏർപ്പാടാക്കിയിരുന്നത്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങി രണ്ടുവട്ടം ഹിയറിങ്ങിന് ഹാജറായതിനു ശേഷം പ്രതിഭാഗവുമായി ഒത്തുകളിച്ച് മൂന്നാമത്തെ ഹിയറിങ്ങിന്റെ മണിക്കൂറുകൾക്കു മുമ്പ് പെട്ടെന്ന് ഒരു കാരണവുമില്ലാതെ പിന്മാറിയപ്പോൾ ഞങ്ങൾ അകപ്പെട്ട പ്രതിസന്ധി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. മറ്റൊരു വക്കീനെ ഏൽപ്പിച്ചാൽ അദ്ദേഹം കേസ് പഠിച്ച് കോടതിയിൽ അവതരിപ്പിക്കണമെങ്കിൽ ദിവസങ്ങൾ എടുക്കുമായിരുന്നു. പക്ഷേ ആ പ്രതിസന്ധിയും ഞങ്ങൾ അതിജീവിച്ചു ദൈവത്തിൻറെ സഹായം കൊണ്ട് അന്നുതന്നെ മറ്റൊരു പ്രഗൽഭനായ വക്കീലിനെ ഏൽപ്പിക്കുകയും അദ്ദേഹം ആ രാത്രി മുഴുവൻ വിശദമായി കേസ് പഠിക്കുകയും നിശ്ചയിച്ച പിറ്റേദിവസം സുപ്രീംകോടതിയിൽ ഹാജരായി വാദിക്കുകയും സിബിഐ അന്വേഷണം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഷുക്കൂറിന്റെ വേർപാടിൽ മനംനൊന്ത് കഴിയുന്ന മാതാവ് ആത്തിക്ക ഉമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി ജയിലിൽ അടക്കാൻ ശ്രമിച്ച സംഭവം ആരും അറിയാത്തതായിരുന്നു. ഷുക്കൂറിന്റെ സഹോദരൻ ഷെഫീക്കിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ വേണ്ടി വീട്ടിൽ ചെന്ന പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ആത്തിക്ക ഉമ്മയേയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. ക്രിമിനൽ കേസ് ചുമത്തി ജയിലിൽ അടക്കാനായിരുന്നു ശ്രമം . ആ നീക്കം തടഞ്ഞ് തളിപ്പറമ്പിലെ പോലീസിനോട് മല്ലിട്ട് ആത്തിക്ക ഉമ്മയെ തിരികെ കൊണ്ടുവന്നത് തളിപ്പറമ്പിലെ ചുണക്കുട്ടികളായിരുന്നു. ഇപ്പോൾ നടന്ന മൊഴിമാറ്റത്തിന്റെ പിന്നിലും വമ്പിച്ച ഗൂഢാലോചനയും നീക്കുപോക്കും നടന്നിട്ടുണ്ട്.ആദ്യം മൊഴിമാറ്റത്തിന് പ്രേരിപ്പിച്ച CPM ന് വേണ്ടി പ്രവർത്തിച്ച ദു:ശക്തികൾ തന്നെയാണ് ഇപ്പോഴും പ്രവർത്തിച്ചിരിക്കുന്നത്. ആ ഗൂഢാലോചന മുസ്ലിംലീഗ് പുറത്തുകൊണ്ടുവരും..ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെട്ടുവെന്ന് കരുതണ്ട. കേസ് സിബിഐ കോടതിയിൽ വിചാരണക്ക് വരുമ്പോൾ നിയമപരമായ എല്ലാ മാർഗങ്ങളും അവലംബിച്ചു യഥാർത്ഥ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും .അതിനു മുസ്ലിം ലീഗ് ഏത് അറ്റം വരെയും പോകുമെന്നും സുബൈർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കഴിഞ്ഞ 11 വർഷമായി സിപിഎം സൃഷ്ടിച്ച എല്ലാവിധ തടസ്സങ്ങളെയും കുബുദ്ധിയേയും അതിജീവിച്ചു കൊണ്ടാണ് ഷുക്കൂർ കേസിൽ മുസ്ലീംലീഗും ഷുക്കൂറിന്റെ കുടുംബവും സിബിഐ അന്വേഷണം നേടിയെടുത്തതെന്നും ഇപ്പോൾ നടന്നിരിക്കുന്ന മൊഴിമാറ്റവും ഷുക്കൂർ കേസ് അതിജീവിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ സുബൈർ പറഞ്ഞു. ഞാറ്റുവയൽ ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസും സിപിഎം നേതാക്കളും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധത്തിന്റെ ഫലമായി ആദ്യാവസരത്തിൽ തന്നെ തേച്ചു മായ്ച്ചു കളയാൻ ശ്രമിക്കപ്പെട്ട കേസായിരുന്നു ഷുക്കൂർ കേസ്. എഫ്ഐആർ തയ്യാറാക്കിയത് പോലും ആ രൂപത്തിലായിരുന്നു. അവിടെ നിന്നാണ് സുപ്രീംകോടതി വരെ നടത്തിയ പോരാട്ടത്തിന്നൊടുവിൽ സിബിഐ അന്വേഷണം നേടിയെടുത്തതെന്ന് CPM മറയ്ക്കണ്ട . ഇതിനിടയിൽ അനവധി പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. സിപിഎം അതിൻറെ ഭരണ സ്വാധീനവും പണവും ഹീനമായ മാർഗങ്ങളും ഉപയോഗിച്ച് നടത്തിയ നെറികെട്ട പ്രവർത്തനങ്ങൾക്കെതിരെ പടപൊരുതിയാണ് ഇത്രയും കാലം മുന്നോട്ട് പോയത്. അതിൻറെ ഭാഗമായിരുന്നു അന്നത്തെ മൊഴിമാറ്റ കേസും. ഷുക്കൂർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുവാൻ ഏർപ്പാടാക്കിയ അന്നത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ cpm വിലയ്ക്ക് വാങ്ങിയതിനെ തുടർന്ന് (ആ വക്കീൽ അടുത്തിടെ CPM ൽ ചേർന്നു )ഒരു വർഷത്തോളം വൈകിപ്പിച്ചതിന് ശേഷം അവസാനം പിന്മാറിയ ഘട്ടത്തിൽ അദ്ദേഹത്തെ മാറ്റി പകരം പ്രഗൽഭനായ മറ്റൊരു വക്കീലിനെ കൊണ്ട് വാദം നടത്തിയിട്ടാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. തുടർന്നു വീണ്ടും വളഞ്ഞ വഴിയിലൂടെ സിപിഎം അതിന് തടസ്സം നിന്നപ്പോൾ ഞങ്ങൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. പ്രഗൽഭനായ വക്കീലിനെയാണ് ഏർപ്പാടാക്കിയിരുന്നത്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങി രണ്ടുവട്ടം ഹിയറിങ്ങിന് ഹാജറായതിനു ശേഷം പ്രതിഭാഗവുമായി ഒത്തുകളിച്ച് മൂന്നാമത്തെ ഹിയറിങ്ങിന്റെ മണിക്കൂറുകൾക്കു മുമ്പ് പെട്ടെന്ന് ഒരു കാരണവുമില്ലാതെ പിന്മാറിയപ്പോൾ ഞങ്ങൾ അകപ്പെട്ട പ്രതിസന്ധി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. മറ്റൊരു വക്കീനെ ഏൽപ്പിച്ചാൽ അദ്ദേഹം കേസ് പഠിച്ച് കോടതിയിൽ അവതരിപ്പിക്കണമെങ്കിൽ ദിവസങ്ങൾ എടുക്കുമായിരുന്നു. പക്ഷേ ആ പ്രതിസന്ധിയും ഞങ്ങൾ അതിജീവിച്ചു ദൈവത്തിൻറെ സഹായം കൊണ്ട് അന്നുതന്നെ മറ്റൊരു പ്രഗൽഭനായ വക്കീലിനെ ഏൽപ്പിക്കുകയും അദ്ദേഹം ആ രാത്രി മുഴുവൻ വിശദമായി കേസ് പഠിക്കുകയും നിശ്ചയിച്ച പിറ്റേദിവസം സുപ്രീംകോടതിയിൽ ഹാജരായി വാദിക്കുകയും സിബിഐ അന്വേഷണം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഷുക്കൂറിന്റെ വേർപാടിൽ മനംനൊന്ത് കഴിയുന്ന മാതാവ് ആത്തിക്ക ഉമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി ജയിലിൽ അടക്കാൻ ശ്രമിച്ച സംഭവം ആരും അറിയാത്തതായിരുന്നു. ഷുക്കൂറിന്റെ സഹോദരൻ ഷെഫീക്കിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ വേണ്ടി വീട്ടിൽ ചെന്ന പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ആത്തിക്ക ഉമ്മയേയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. ക്രിമിനൽ കേസ് ചുമത്തി ജയിലിൽ അടക്കാനായിരുന്നു ശ്രമം . ആ നീക്കം തടഞ്ഞ് തളിപ്പറമ്പിലെ പോലീസിനോട് മല്ലിട്ട് ആത്തിക്ക ഉമ്മയെ തിരികെ കൊണ്ടുവന്നത് തളിപ്പറമ്പിലെ ചുണക്കുട്ടികളായിരുന്നു. ഇപ്പോൾ നടന്ന മൊഴിമാറ്റത്തിന്റെ പിന്നിലും വമ്പിച്ച ഗൂഢാലോചനയും നീക്കുപോക്കും നടന്നിട്ടുണ്ട്.ആദ്യം മൊഴിമാറ്റത്തിന് പ്രേരിപ്പിച്ച CPM ന് വേണ്ടി പ്രവർത്തിച്ച ദു:ശക്തികൾ തന്നെയാണ് ഇപ്പോഴും പ്രവർത്തിച്ചിരിക്കുന്നത്. ആ ഗൂഢാലോചന മുസ്ലിംലീഗ് പുറത്തുകൊണ്ടുവരും..ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെട്ടുവെന്ന് കരുതണ്ട. കേസ് സിബിഐ കോടതിയിൽ വിചാരണക്ക് വരുമ്പോൾ നിയമപരമായ എല്ലാ മാർഗങ്ങളും അവലംബിച്ചു യഥാർത്ഥ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും .അതിനു മുസ്ലിം ലീഗ് ഏത് അറ്റം വരെയും പോകുമെന്നും സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99513/muslim-league-njattuvayal)