---
title: "ഫർണിച്ചർ നിർമ്മാണ ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു"
english_title: "ayippuzha furniture factory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99488/ayippuzha-furniture-factory"
published_at: "2023-02-25T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9883ba9206_news-card.jpg"
keywords: []
---

# ഫർണിച്ചർ നിർമ്മാണ ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

> **Lead Summary:** **ഇരിക്കൂർ:** ആയിപ്പുഴയിൽ ഫർണിച്ചർ നിർമാണഫാക്ടറിയിൽ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിപ്പുഴയിലെ ഫെസ്റ്റോ ട്രേഡ് ലിങ്ക്സ് എന്ന ഫർണിച്ചർ നിർമാണ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തീപ്പിടിത്തത്തിൽ ഓഫീസ് കെട്ടിടത്തിനും ചെറിയ നാശമുണ്ടായി. അസി. സ്റ്റേഷൻ ഓഫീസർ പി.എ.ലിഷാദിന്റെ നേതൃത്വത്വത്തിൽ മട്ടന്നൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമീപത്തെ പറമ്പിലേക്ക് ചെറുതായി പടർന്ന തീ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും മാലിന്യകേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇവിടെനിന്ന്‌ തീ പടർന്നതാണോയെന്ന് സംശയമുണ്ട്. ആയിപ്പുഴ സ്വദേശി കെ.എ.അനീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

## Article Content

**ഇരിക്കൂർ:** ആയിപ്പുഴയിൽ ഫർണിച്ചർ നിർമാണഫാക്ടറിയിൽ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിപ്പുഴയിലെ ഫെസ്റ്റോ ട്രേഡ് ലിങ്ക്സ് എന്ന ഫർണിച്ചർ നിർമാണ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തീപ്പിടിത്തത്തിൽ ഓഫീസ് കെട്ടിടത്തിനും ചെറിയ നാശമുണ്ടായി. അസി. സ്റ്റേഷൻ ഓഫീസർ പി.എ.ലിഷാദിന്റെ നേതൃത്വത്വത്തിൽ മട്ടന്നൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമീപത്തെ പറമ്പിലേക്ക് ചെറുതായി പടർന്ന തീ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും മാലിന്യകേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇവിടെനിന്ന്‌ തീ പടർന്നതാണോയെന്ന് സംശയമുണ്ട്. ആയിപ്പുഴ സ്വദേശി കെ.എ.അനീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99488/ayippuzha-furniture-factory)