---
title: "പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചുപേർ അറസ്റ്റിൽ"
english_title: "5 arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99322/5-arrested"
published_at: "2023-02-24T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f879ea5a0f6_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പോലീസ് പിടികൂടി. കടന്നപ്പള്ളി ചെറുവാച്ചേരി സ്വദേശികളായ അജിത് കുമാർ , സുനിൽകുമാർ , പരിയാരം സി.പൊയിൽ സ്വദേശി ഇക്ബാൽ , കാനായി സ്വദേശി രാമചന്ദ്രൻ , ചെങ്ങളം സ്വദേശി രാധാകൃഷ്ണൻ എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് .ഇന്നലെ വൈകുന്നേരം 4.45 ഓടെ കടന്നപ്പള്ളി കള്ളക്കാം തോട് വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 20,500 രൂപയും പോലീസ് കണ്ടെടുത്തു.പോലീസ് സംഘത്തിൽ എസ്.ഐ.എൻ.ശശി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ, അഷറഫ്, സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.

## Article Content

ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പോലീസ് പിടികൂടി. കടന്നപ്പള്ളി ചെറുവാച്ചേരി സ്വദേശികളായ അജിത് കുമാർ , സുനിൽകുമാർ , പരിയാരം സി.പൊയിൽ സ്വദേശി ഇക്ബാൽ , കാനായി സ്വദേശി രാമചന്ദ്രൻ , ചെങ്ങളം സ്വദേശി രാധാകൃഷ്ണൻ എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് .ഇന്നലെ വൈകുന്നേരം 4.45 ഓടെ കടന്നപ്പള്ളി കള്ളക്കാം തോട് വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 20,500 രൂപയും പോലീസ് കണ്ടെടുത്തു.പോലീസ് സംഘത്തിൽ എസ്.ഐ.എൻ.ശശി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ, അഷറഫ്, സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99322/5-arrested)