---
title: "തളിപ്പറമ്പ് നഗരസഭ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു"
english_title: "Taliparamba Municipal Corporation Front Office was inaugurated by Chairperson Murshida Kongai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9923/taliparamba-municipal-corporation-front-office-was-inaugurated-by-chairperson-murshida-kongai"
published_at: "2021-11-10T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bd2407beed_WhatsApp Image 2021-11-10 at 6.23.30 PM.jpeg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി സ്മാരകമായി തളിപ്പറമ്പ നഗരസഭയിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച നഗരസഭാ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ: **ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി സ്മാരകമായി തളിപ്പറമ്പ നഗരസഭയിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച നഗരസഭാ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എഞ്ചിനീയർ ജോർജ് തോമസ് ചിറയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ എം.കെ.ഷബിത, പി.റജുല, നബീസ ബീവി, പി.പി.മുഹമ്മദ് നിസാർ, കെ.പി.ഖദീജ, ഒ.സുഭാഗ്യം, കൊടിയിൽ സലീം, കെ.വത്സരാജൻ, സി.മുഹമ്മദ് സിറാജ് എന്നിവർ സംബദ്ധിച്ചു. ടി.ടി.സജീവ് കുമാർ സ്വാഗതവും എൻ.പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9923/taliparamba-municipal-corporation-front-office-was-inaugurated-by-chairperson-murshida-kongai)