---
title: "സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ എത്തി കേരളത്തിന് അഭിമാനമായി യാസീന്‍ തളിപ്പറമ്പ"
english_title: "azan-contest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99113/azan-contest"
published_at: "2023-02-23T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f73f0ce42de_new.jpg"
keywords: []
---

# സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ എത്തി കേരളത്തിന് അഭിമാനമായി യാസീന്‍ തളിപ്പറമ്പ

> **Lead Summary:** സൗദി അറേബ്യ ഈ വർഷം നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ 3rd റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനം ആയിരിക്കുകയാണ് യാസീൻ തളിപ്പറമ്പ .195 ഇൽ പരം രാജ്യങ്ങളിൽ നിന്നും നിരവധി മുഅദ്ദിനുമാർ പങ്കെടുത്തിട്ടുണ്ട് .

## Article Content

സൗദി അറേബ്യ ഈ വർഷം നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് വിളി മത്സരത്തിൽ 3rd റൗണ്ടിൽ എത്തി കേരളത്തിന് അഭിമാനം ആയിരിക്കുകയാണ് യാസീൻ തളിപ്പറമ്പ .195 ഇൽ പരം രാജ്യങ്ങളിൽ നിന്നും നിരവധി മുഅദ്ദിനുമാർ പങ്കെടുത്തിട്ടുണ്ട് .

മക്ക ശൈലിയിൽ തന്റെ സ്വത സിദ്ധമായ സ്വരത്തിൽ ബാങ്ക് വിളിച്ചു വിശ്വാസികളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് യാസീൻ .മാടാലൻ ആലിയുടെയും നഫീസയുടെയും മകൻ ആണ് ഇദ്ദേഹം .കേരള കരയിൽ പുതുതായി നിമ്മിക്കുന്ന നിരവധി പള്ളികളിൽ ബാങ്ക് വിളിക്കാൻ ഇദ്ദേഹത്തെ ആണ് ഏല്പിക്കാറുള്ളത് .മക്ക മുഅദ്ദിൻ ആയ അലി മുല്ല രണ്ടാമൻ ,കണ്ണൂരിന്റെ ബിലാൽ എന്നും വിശ്വാസികൾ വിളിച്ചു തുടങ്ങി .

സമസ്ത നേതാക്കന്മാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ ,സ്വാദിഖലി ശിഹാബ് തങ്ങൾ ,കാന്തപുരം AP അബൂബക്കർ മുസ്ല്യാർ ,മുനവ്വറലി ശിഹാബ് തങ്ങൾ ,ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ ,മാണിയൂർ ഉസ്താദ് തുടങ്ങി നിരവധി പണ്ഡിതന്മാരുടെ പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു .പെരുന്നാൾ ദിനത്തിൽ ഇദ്ദേഹത്തിന്റെ തക്ബീർ കേൾക്കാൻ വിശ്വാസികൾ തടിച്ചു കൂടുമെത്രെ . മക്ക ശൈലിയിലുള്ള ഇദ്ദേഹത്തിന്റെ ബാങ്ക് വിളി ഡബ്ബിങ് ആണെന്ന് വിമർശിച്ചവരുണ്ടായിരുന്നു ..പലരുടേയും ആവശ്യാർത്ഥം ലൈവിൽ വന്നു ബാങ്ക് വിളിച്ചു വിമർശകരുടെ വായ അടപ്പിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99113/azan-contest)