---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവും 1 ലക്ഷം പിഴയും "
english_title: "pocso-case-culprit-gets-20-years-jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99096/pocso-case-culprit-gets-20-years-jail"
published_at: "2023-02-23T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f72d07a3594_new.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവും 1 ലക്ഷം പിഴയും 

> **Lead Summary:** തളിപ്പറമ്പ: 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി വിവിധ സ്ഥലങ്ങളിൽ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

## Article Content

തളിപ്പറമ്പ: 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി വിവിധ സ്ഥലങ്ങളിൽ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

നടുവിൽ കൊട്ടച്ചോല സ്വദേശി പഴുപ്ലാക്കൽ സനൽ സജു (29)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്.2015 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ ഒടുവള്ളിൽ തട്ടിൽ വെച്ച് ബൈക്കിൽ കയറ്റി എളമ്പേരംപാറയിലെ വിജനമായ സ്ഥലത്ത് എത്തിച്ച് ബലാൽസംഗം ചെയ്യുകയും അടുത്ത ദിവസം നീലേശ്വരത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ആലക്കോട് സി.ഐ ആയിരുന്ന എ.വി ജോൺ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സനൽ മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുയും ജയിൽ കിടക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഷെറിമോൾ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99096/pocso-case-culprit-gets-20-years-jail)