---
title: "ബസിൽ യുവതിയുടെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ"
english_title: "The young man was arrested who took the video of the woman in the bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99061/the-young-man-was-arrested-who-took-the-video-of-the-woman-in-the-bus"
published_at: "2023-02-23T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f712785dda5_new.jpg"
keywords: []
---

# ബസിൽ യുവതിയുടെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ് : ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ ചമ്പാട്ടെ ചങ്ങരോളി വീട്ടില്‍ ശ്രീജിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ് : ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ ചമ്പാട്ടെ ചങ്ങരോളി വീട്ടില്‍ ശ്രീജിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടിക്കറ്റെടുത്ത കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിയായ 28കാരിയുടെ വീഡിയോ പകര്‍ത്തുന്നത് കണ്ട് യുവതി ബഹളംവെച്ചതോടെയാണ് തളിപ്പറമ്പില്‍ വെച്ച് യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99061/the-young-man-was-arrested-who-took-the-video-of-the-woman-in-the-bus)