---
title: "ഷുക്കൂർ വധം സാക്ഷി മൊഴി മാറ്റം. ജയരാജനെ രക്ഷിച്ചെടുക്കാനുള്ള ലീഗ് നേതാക്കളുമായുള്ള ഒത്തുതീർപ്പിന്റെ ഫലം എസ്ഡിപിഐ "
english_title: "SHUKKOOR_MURDER_CASE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99055/shukkoor_murder_case"
published_at: "2023-02-23T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f70eaa38c15_new.jpg"
keywords: []
---

# ഷുക്കൂർ വധം സാക്ഷി മൊഴി മാറ്റം. ജയരാജനെ രക്ഷിച്ചെടുക്കാനുള്ള ലീഗ് നേതാക്കളുമായുള്ള ഒത്തുതീർപ്പിന്റെ ഫലം എസ്ഡിപിഐ 

> **Lead Summary:** തളിപ്പറമ്പ: ഷുക്കൂർ വധക്കേസ് ഗൂഢാലോചനക്കേസിൽ സാക്ഷികൾ കൂറുമാറിയത് നേരത്തെ നടന്ന ഒത്തുതീർപ്പ് ചർച്ചയുടെ ഫലമാണെന്നും യാദൃശ്ചികമല്ലെന്നും എസ്‌ഡിപിഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. ഷുക്കൂർ കേസിൽ ജയരാജനെതിരെയും രാജേഷിനെതിരെയും സാക്ഷിമൊഴി നിർണായകമായിരുന്നു. ഇതോടെ കേസിൽ നിന്ന് സിപിഎം നേതാക്കൾ രക്ഷപ്പെടുന്ന സ്ഥിതിയിലെത്തി.

## Article Content

തളിപ്പറമ്പ: ഷുക്കൂർ വധക്കേസ് ഗൂഢാലോചനക്കേസിൽ സാക്ഷികൾ കൂറുമാറിയത് നേരത്തെ നടന്ന ഒത്തുതീർപ്പ് ചർച്ചയുടെ ഫലമാണെന്നും യാദൃശ്ചികമല്ലെന്നും എസ്‌ഡിപിഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. ഷുക്കൂർ കേസിൽ ജയരാജനെതിരെയും രാജേഷിനെതിരെയും സാക്ഷിമൊഴി നിർണായകമായിരുന്നു. ഇതോടെ കേസിൽ നിന്ന് സിപിഎം നേതാക്കൾ രക്ഷപ്പെടുന്ന സ്ഥിതിയിലെത്തി.

മാസങ്ങൾക്ക് മുന്നേ കോൺഗ്രസ്‌ അനുഭാവിയായിരുന്ന ടിപി ഹരീന്ദ്രൻ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളും കേസിൽ ലീഗിന്റെ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കൾക്ക് ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിൽ കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ലീഗ് നേതാക്കൾക്ക് ജയരാജൻ വേണ്ടപ്പെട്ടവനായിട്ടാണ് ഇതിലൂടെ വായിക്കാൻ കഴിയുന്നത്. തികച്ചും നിരപരാധിയായ, സാക്ഷി മൊഴി മാറ്റം നടത്തി എന്ന് പറയപ്പെടുന്ന യുവാവ് ലീഗ് നേതാക്കളുടെ രാഷ്ട്രീയബിസിനസ് താല്പര്യത്തിൽ അകപ്പെടുകയായിരുന്നു.

ആദ്യകാലയളവിൽ പ്രലോഭനം നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയും ലീഗ് നേതാക്കൾ തന്നെ മൊഴി മാറ്റത്തിനു പ്രേരിപ്പിക്കുകയായിരുന്നു. പ്രമാദമായ ഷുക്കൂർ കേസും നേരത്തെ ലീഗ് പ്രവർത്തകർ ഇരകളായ കൊലക്കേസുകൾ പോലെ തന്നെ വഴി മാറാൻ തന്നെയാണ് സാധ്യത. പൊതുസമൂഹം ലീഗിന്റെ ഇത്തരം ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നാട്ടിൽ സമാധാനം ആഗ്രഹിക്കുന്നവർ രംഗത്ത് വരണമെന്നും യോഗം ആവശ്യപെട്ടു.തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ തിരുവട്ടൂർ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മുഹമ്മദലി.എം.ഇല്യാസ്.മുസ്തഫ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99055/shukkoor_murder_case)