---
title: "യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "youth congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98937/youth-congress-protest"
published_at: "2023-02-22T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f633334d03b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ MLA യെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, ജില്ലാ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, നമിത സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കൂവേരി, യഹിയ പള്ളിപ്പറമ്പ, കോൺഗ്രസ്‌ നേതാക്കളായ എം. വത്സ നാരായണൻ, ഇ. ടി. ഹരീഷ്, അൽ അമീൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായ സിവി വരുൺ, പ്രജീഷ് കോട്ടക്കാനം എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, ടി. ജെനിഷ്, കെ. കലേഷ്, അനില, എം. രജീഷ്, കെ. അനീഷ് കുമാർ, ടിന്റു സുനിൽ, ജയ്മോൻ അഗസ്റ്റി എന്നിവർ നേതൃത്വം നൽകി.

## Article Content

സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ MLA യെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, ജില്ലാ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, നമിത സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ കൂവേരി, യഹിയ പള്ളിപ്പറമ്പ, കോൺഗ്രസ്‌ നേതാക്കളായ എം. വത്സ നാരായണൻ, ഇ. ടി. ഹരീഷ്, അൽ അമീൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായ സിവി വരുൺ, പ്രജീഷ് കോട്ടക്കാനം എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, ടി. ജെനിഷ്, കെ. കലേഷ്, അനില, എം. രജീഷ്, കെ. അനീഷ് കുമാർ, ടിന്റു സുനിൽ, ജയ്മോൻ അഗസ്റ്റി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98937/youth-congress-protest)