---
title: "ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം: എം ഷാജറിനെതിരെ പാർട്ടി അന്വേഷണം"
english_title: "m shajar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98815/m-shajar"
published_at: "2023-02-22T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5c7a01aa6f_news-card.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം: എം ഷാജറിനെതിരെ പാർട്ടി അന്വേഷണം

> **Lead Summary:** **കണ്ണൂര്‍:** ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി ഷാജര്‍ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനാണ് അന്വേഷണ ചുമതല. ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നു, സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭ വിഹിതമായി സ്വര്‍ണം കൈപ്പറ്റി എന്നിവയുള്‍പ്പെടുന്നതാണ് ഷാജറിനെതിരായ ആരോപണങ്ങള്‍. പരാതിയില്‍ മനു തോമസിന്റെ മൊഴി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിക്ക് പല വിഷയങ്ങള്‍ ഉണ്ടാവുമെന്നും അത് അന്വേഷിക്കണമെന്നുമാണ് മനു തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അന്വേഷിക്കും, അതിനെ പറ്റി പ്രതികരിക്കേണ്ടത് താനല്ല, പ്രതികരിക്കാന്‍ കഴിയില്ല. ജില്ലാ സെക്രട്ടറിയോട് ചോദിക്കണം എന്നാണ് മനു തോമസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഐഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍ ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാവന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി പാര്‍ട്ടി ലഭിച്ചതായുള്ള വിവരം പുറത്ത് വരുന്നത്. നേരത്തെ വഞ്ഞേരിയില്‍ നടന്ന ചടങ്ങില്‍ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി നല്‍കുന്ന ചിത്രവും വിവാദമായിരുന്നു.

## Article Content

**കണ്ണൂര്‍:** ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി ഷാജര്‍ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനാണ് അന്വേഷണ ചുമതല. ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നു, സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭ വിഹിതമായി സ്വര്‍ണം കൈപ്പറ്റി എന്നിവയുള്‍പ്പെടുന്നതാണ് ഷാജറിനെതിരായ ആരോപണങ്ങള്‍. പരാതിയില്‍ മനു തോമസിന്റെ മൊഴി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിക്ക് പല വിഷയങ്ങള്‍ ഉണ്ടാവുമെന്നും അത് അന്വേഷിക്കണമെന്നുമാണ് മനു തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അന്വേഷിക്കും, അതിനെ പറ്റി പ്രതികരിക്കേണ്ടത് താനല്ല, പ്രതികരിക്കാന്‍ കഴിയില്ല. ജില്ലാ സെക്രട്ടറിയോട് ചോദിക്കണം എന്നാണ് മനു തോമസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ സിപിഐഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത ഷാജര്‍ ആകാശ് തില്ലങ്കേരിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാവന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി പാര്‍ട്ടി ലഭിച്ചതായുള്ള വിവരം പുറത്ത് വരുന്നത്. നേരത്തെ വഞ്ഞേരിയില്‍ നടന്ന ചടങ്ങില്‍ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി നല്‍കുന്ന ചിത്രവും വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98815/m-shajar)