---
title: "വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്ന പച്ചക്കറി വ്യാപാരി പിടിയിൽ"
english_title: "ayyoob arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98771/ayyoob-arrested"
published_at: "2023-02-22T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a74807c96_1.jfif"
keywords: []
---

# വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്ന പച്ചക്കറി വ്യാപാരി പിടിയിൽ

> **Lead Summary:** വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്ന പച്ചക്കറി വ്യാപാരി പിടിയിൽ. കപ്പാലത്തെ മാലിക്കൻ ഹൌസിൽ അയ്യൂബ് എന്നയാളാണ് 8 പാക്കറ്റ് ഹാൻസ് സഹിതം പിടിയിലായത്. ഇയാൾ ഹാൻസ് വിതരണം ചെയ്ത വിദ്യാർത്ഥികൾ വഴിയാണ് ഇയാളെ പിടികൂടിയത്. പ്രധാനമായും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്നയാളാണ് ഇയാൾ. മുമ്പൊരിക്കൽ ഇയാൾ എക്സൈസ് പിടിയിലായിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ സി ഐ ദിനേശ്, എസ് ഐ യദുകൃഷ്ണൻ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

## Article Content

വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്ന പച്ചക്കറി വ്യാപാരി പിടിയിൽ. കപ്പാലത്തെ മാലിക്കൻ ഹൌസിൽ അയ്യൂബ് എന്നയാളാണ് 8 പാക്കറ്റ് ഹാൻസ് സഹിതം പിടിയിലായത്. ഇയാൾ ഹാൻസ് വിതരണം ചെയ്ത വിദ്യാർത്ഥികൾ വഴിയാണ് ഇയാളെ പിടികൂടിയത്. പ്രധാനമായും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വിതരണം ചെയ്യുന്നയാളാണ് ഇയാൾ. മുമ്പൊരിക്കൽ ഇയാൾ എക്സൈസ് പിടിയിലായിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ സി ഐ ദിനേശ്, എസ് ഐ യദുകൃഷ്ണൻ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98771/ayyoob-arrested)