---
title: "ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം ദുൽഖർ സൽമാന്: പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാള നടൻ"
english_title: "dadasaheb falke award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98549/dadasaheb-falke-award"
published_at: "2023-02-21T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4637962a95_news-card.jpg"
keywords: []
---

# ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം ദുൽഖർ സൽമാന്: പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മലയാള നടൻ

> **Lead Summary:** ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ആര്‍. ബല്‍കി സംവിധാനം ചെയ്ത ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ സൂപ്പർ താരമായ ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്. സൈക്കോ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ് ചുപ്. സണ്ണി ഡിയോള്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിന് രണ്‍ബീര്‍ കപൂറാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാന്താര സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചു. ഫിലിം ഓഫ് ദി ഇയറായി തെരഞ്ഞെടുത്ത് ആര്‍.ആര്‍.ആറിനെയാണ്.

## Article Content

ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ആര്‍. ബല്‍കി സംവിധാനം ചെയ്ത ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ സൂപ്പർ താരമായ ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്. സൈക്കോ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ് ചുപ്. സണ്ണി ഡിയോള്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിന് രണ്‍ബീര്‍ കപൂറാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാന്താര സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചു. ഫിലിം ഓഫ് ദി ഇയറായി തെരഞ്ഞെടുത്ത് ആര്‍.ആര്‍.ആറിനെയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98549/dadasaheb-falke-award)