---
title: "ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന് കോൺഗ്രസ്"
english_title: "Congress in state-wide agitation against fuel price hike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9846/congress-in-state-wide-agitation-against-fuel-price-hike"
published_at: "2021-11-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b78d986583_news-card.jpg"
keywords: []
---

# ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന് കോൺഗ്രസ്

> **Lead Summary:** ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന് കോൺഗ്രസ് കെപിസിസി വീണ്ടും സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.

## Article Content

ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന് കോൺഗ്രസ് കെപിസിസി വീണ്ടും സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി.

140 മണ്ഡലങ്ങളിലെ 250 കേന്ദ്രങ്ങളിൽ കോൺഗ്രസ് മാർച്ചും ധർണയും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാംഘട്ടത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങലയും നടത്തും.

മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു. വനംമന്ത്രിക്ക് മാനവും നാണവുമില്ലേയെന്ന് സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

കെ റെയിലില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഹിത പരിശോധന നടത്തണം. ഹിതപരിശോധന നടത്തിയാല്‍ 85 ശതമാനും പേരും എതിര്‍ക്കും. കെ റെയില്‍ ഖജനാവ് കൊള്ളയടിക്കാന്‍ ഉള്ള പദ്ധതിയാണ്. പുന:സംഘടനയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഇക്കാര്യം ഭാരവാഹി യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9846/congress-in-state-wide-agitation-against-fuel-price-hike)