---
title: "ആടിയും പാടിയുമവർ വേദിയിൽ നിറഞ്ഞു:തളിപ്പറമ്പ ഫെസ്റ്റ് ഭിന്നശേഷി കലോത്സവം 'വർണ്ണ ചിറകുകൾ' ശ്രദ്ധേയമായി"
english_title: "taliparamba_fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98423/taliparamba_fest"
published_at: "2023-02-20T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f36ddfd1183_new.jpg"
keywords: []
---

# ആടിയും പാടിയുമവർ വേദിയിൽ നിറഞ്ഞു:തളിപ്പറമ്പ ഫെസ്റ്റ് ഭിന്നശേഷി കലോത്സവം 'വർണ്ണ ചിറകുകൾ' ശ്രദ്ധേയമായി

> **Lead Summary:** തളിപ്പറമ്പ ഉണ്ടപ്പറമ്പ് മൈതാനിയില്‍ മാര്‍ച്ച് 06 വരെ നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് കലാപരിപാടിയിനത്തില്‍ ഭിന്ന ശേഷിക്കാര്‍ക്കായി രണ്ട് ദിവസങ്ങളിലായി നടത്തിയ ഭിന്ന ശേഷി കലോത്സവം 'വര്‍ണ്ണ ചിറകുകള്‍ - 23' ശ്രദ്ധേയമായി.പ്രൗഢഗംഭീരവും വര്‍ണ്ണാഭവുമായ പരിപാടിയില്‍ ഭിന്ന ശേഷി കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

## Article Content

തളിപ്പറമ്പ ഉണ്ടപ്പറമ്പ് മൈതാനിയില്‍ മാര്‍ച്ച് 06 വരെ നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് കലാപരിപാടിയിനത്തില്‍ ഭിന്ന ശേഷിക്കാര്‍ക്കായി രണ്ട് ദിവസങ്ങളിലായി നടത്തിയ ഭിന്ന ശേഷി കലോത്സവം 'വര്‍ണ്ണ ചിറകുകള്‍ - 23' ശ്രദ്ധേയമായി.പ്രൗഢഗംഭീരവും വര്‍ണ്ണാഭവുമായ പരിപാടിയില്‍ ഭിന്ന ശേഷി കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ആഘോഷങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും കൂടിയുള്ളതാണ്.അവരിലും സര്‍ഗാത്മകമായ കഴിവുകളുണ്ട്.സമൂഹം അവരുടെ കൂടെയുണ്ട്.ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് 'വര്‍ണ്ണ ചിറകുകള്‍' എന്ന പേരില്‍ ഭിന്നശേഷിക്കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ചത്.ഒന്നാം ദിനം നടന്ന പരിപാടി തളിപ്പറമ്പ സി എച്ച് സെന്റര്‍ സി.എച്ച്.എം.ആര്‍.ഐ ചെയര്‍മാന്‍ അഡ്വ.അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിംഗ് സ്റ്റേറ്റ് ട്രഷറര്‍ കെ എസ് റിയാസ് സ്‌നേഹോപഹാര വിതരണം നടത്തി.യൂണിസെഫ് ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ,മര്‍വാന്‍ മുനവ്വര്‍ എന്നിവര്‍ മുഖ്യഥിതികളായി.രണ്ടാം ദിനത്തിലെ പരിപാടി ആന്തൂര്‍ മുനിസിപ്പാലിറ്റി സ്‌നേഹ തീരം ബഡ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സി പ്രഭാവതി ഉദ്ഘാടനം ചെയ്തു.

യാസ്മിന്‍ കെ ഇ,മന്‍സൂര്‍ അലി പടപ്പേങ്ങാട് മുഖ്യഥിതികളായി.തളിപ്പറമ്പ് സി എച്ച് സെന്റര്‍ സി.എച്ച്.എം.ആര്‍.ഐ,സെന്റ് മേരിസ് സ്‌പെഷ്യല്‍ സ്‌കൂള്‍,സ്‌നേഹതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും,ഡി.ഇ.ഐ.സിയിലെ കുരുന്നുകളും രക്ഷിതാക്കളും തളിപ്പറമ്പ സര്‍ സയ്യിദ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി.105 ഓളം കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98423/taliparamba_fest)