---
title: "സി പി എം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി"
english_title: "CPM Mayil Area Conference kicks off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9842/cpm-mayil-area-conference-kicks-off"
published_at: "2021-11-10T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b742298ddf_news-.jpg"
keywords: []
---

# സി പി എം മയ്യിൽ ഏരിയാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **മയ്യിൽ : **സി പി ഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ചട്ടുകപ്പാറ കെസി ഗോവിന്ദൻ നഗറിൽ തുടക്കമായി. രാവിലെ മുതിർന്ന ഏരിയാ കമ്മിറ്റി അംഗമായ പി വി ഗംഗാധരൻ പതാക ഉയർത്തി.

## Article Content

**മയ്യിൽ : **സി പി ഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ചട്ടുകപ്പാറ കെസി ഗോവിന്ദൻ നഗറിൽ തുടക്കമായി. രാവിലെ മുതിർന്ന ഏരിയാ കമ്മിറ്റി അംഗമായ പി വി ഗംഗാധരൻ പതാക ഉയർത്തി.

തുടർന്ന് നാദം മുരളി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം സമ്മേളന നഗരിയിൽ ആലപിച്ചു .സ.ബാലകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ എം.പി പ്രതിനിധി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ജെയിംസ് മാത്യു, കെ പി സഹദേവൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1 2 ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ള 145 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 10, 11, 12 തീയ്യതികളിൽ എരിപുരത്താണ് ജില്ലാ സമ്മേളനം നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9842/cpm-mayil-area-conference-kicks-off)