---
title: " കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി."
english_title: "fireforce-rescue-taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98317/fireforce-rescue-taliparamba"
published_at: "2023-02-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f31155b0578_new.jpg"
keywords: []
---

#  കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

> **Lead Summary:** തളിപ്പറമ്പ്: കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അള്ളാംകുളംസ്ട്രീറ്റ് നമ്പര്‍ ഒന്നില്‍ ടര്‍ഫിന് സമീപത്തെ നബീസാ മന്‍സിലില്‍ നബീസയാണ് ഇന്ന് രാവിലെ ഏഴരയോടെ കിണറില്‍ വീണത്.

## Article Content

തളിപ്പറമ്പ്: കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അള്ളാംകുളംസ്ട്രീറ്റ് നമ്പര്‍ ഒന്നില്‍ ടര്‍ഫിന് സമീപത്തെ നബീസാ മന്‍സിലില്‍ നബീസയാണ് ഇന്ന് രാവിലെ ഏഴരയോടെ കിണറില്‍ വീണത്.

22 അടി ആഴമുള്ള കിണറില്‍ മുന്നടിയോളം വെള്ളമുണ്ടായിരുന്നു. റസ്‌ക്യൂനെറ്റ് ഉപയോഗിച്ചാണ് ഇവരെ അഗ്നിരക്ഷാസേന കരയിലേക്ക് കയറ്റിയത്. കയ്യില്‍ നിസാരപരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98317/fireforce-rescue-taliparamba)