---
title: "മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍  മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി."
english_title: "manjal_krishi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98295/manjal_krishi"
published_at: "2023-02-20T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f30054a098c_new.jpg"
keywords: []
---

# മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍  മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി.

> **Lead Summary:** > തളിപ്പറമ്പ്: മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തിയത് . മൂന്ന് ക്വിൻറൽ മഞ്ഞൾ ലഭിച്ചു . മഞ്ഞൾ പുഴുങ്ങി പൊടിച്ച് നാട്ടുകാർക്ക് ന്യായമായ വിലക്ക് വില്പന നടത്തും. കേരള സർക്കാരിൻ്റെ "ഞങ്ങളും കൃഷിയിലേക്ക് "പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കാൻ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മഞ്ഞൾ കൃഷിക്ക് വിത്തിട്ടത്.

## Article Content

> തളിപ്പറമ്പ്: മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തിയത് . മൂന്ന് ക്വിൻറൽ മഞ്ഞൾ ലഭിച്ചു . മഞ്ഞൾ പുഴുങ്ങി പൊടിച്ച് നാട്ടുകാർക്ക് ന്യായമായ വിലക്ക് വില്പന നടത്തും. കേരള സർക്കാരിൻ്റെ "ഞങ്ങളും കൃഷിയിലേക്ക് "പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കാൻ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മഞ്ഞൾ കൃഷിക്ക് വിത്തിട്ടത്.

കുന്നരുവിലെ പത്മനാഭൻ്റെ ഉടമസ്ഥതയിലുള്ള മുറിയാത്തോടെ റേഷൻ കടക്ക് സമീപത്തെ അമ്പത് സെൻ്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. അമ്പത് കിലോ വിത്താണ് മഞ്ഞൾ കൃഷിക്കു പയോഗിച്ചത്. പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസാണ് വിത്തിടൽ കർമ്മo നിർവ്വഹിച്ചിരുന്നത്. സംഘം ഭാരവാഹികളായ കെ.പ്രേമൻ, കളത്തേര മനോജ്, പി.വി.ശ്രീരാജ്, പി.വി.വത്സൻ, പി.വി.രാജീവൻ, കെ.കെ.അനീഷ്, ടി.ജി.റോണി, കെ.വിജേഷ്, ടി. മധുസൂദനൻ ,പി.വി.ദിനേശൻ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98295/manjal_krishi)