---
title: "മുഖ്യമന്ത്രിക്ക് ചുടലയിലും പരിയാരത്തും കരിങ്കൊടി; ആറുപേര്‍ അറസ്റ്റില്‍"
english_title: "black-flag-protest-against-pinarayi-vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98292/black-flag-protest-against-pinarayi-vijayan"
published_at: "2023-02-20T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2fe5a5e07d_new.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് ചുടലയിലും പരിയാരത്തും കരിങ്കൊടി; ആറുപേര്‍ അറസ്റ്റില്‍

> **Lead Summary:** കണ്ണൂർ: ബജറ്റിലെ നികുതി വർധനക്കെതിരായ പ്രതിഷേധത്തി​ന്‍റെ ഭാഗമായി ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരി​ങ്കൊടി പ്രതിഷേധം. കണ്ണൂർ ജില്ലയി​ലെ തളിപ്പറമ്പ് ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി​ങ്കൊടി കാണിച്ചത്. 

## Article Content

കണ്ണൂർ: ബജറ്റിലെ നികുതി വർധനക്കെതിരായ പ്രതിഷേധത്തി​ന്‍റെ ഭാഗമായി ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരി​ങ്കൊടി പ്രതിഷേധം. കണ്ണൂർ ജില്ലയി​ലെ തളിപ്പറമ്പ് ചുടലയിലും പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി​ങ്കൊടി കാണിച്ചത്. 

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി. രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ സന്ദീപ് പണപ്പുഴ, മഹിത മോഹൻ, സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂർ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്സൺ മാത്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​​ങ്കെ​ടു​ത്ത ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക​റു​പ്പിന് വി​ല​ക്കേർപ്പെടുത്തിയത് വിവാദമായിരുന്നു. ച​ട​ങ്ങി​നെ​ത്തു​ന്ന​വ​ർ ക​റു​ത്ത​വ​സ്ത്ര​വും ക​റു​ത്ത മാ​സ്കും ധ​രി​ക്ക​രു​തെ​ന്നായിരുന്നു മീ​ഞ്ച​ന്ത ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ധി​കൃ​ത​രുടെ നി​ർ​ദേ​ശം. ച​ട​ങ്ങി​ന്റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച കോ​ള​ജി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൊ​ലീ​സാ​ണ് ഇ​ങ്ങ​നെ​​യൊ​രു നി​ർ​ദേ​ശം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ ഞായറാഴ്ച രാത്രി കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ല​ത്ത് കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​ കാ​ണിച്ചിരുന്നു. ഈ​സ്റ്റ്ഹി​ല്ലി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​രി​​​ങ്കൊ​ടി കാ​ണി​ച്ച കെ.​എ​സ്.​യു ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫാ​യി​സ് ന​ടു​വ​ണ്ണൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ർ​ജു​ൻ പൂ​ന​ത്ത് എ​ന്നി​വ​രെ​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ര​ഞ്ഞി​പ്പാ​ല​ത്ത് ക​രി​​ങ്കൊ​ടി കാ​ണി​ച്ച ജി​ല്ല സെ​ക്ര​ട്ട​റി സ​നൂ​ജ് കു​രു​വ​ട്ടൂ​ർ, ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​നീ​ഫ് മു​ണ്ടി​യ​ത്ത്, കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​പി. റാ​ഫി എ​ന്നി​വ​രെ​യും വെ​സ്റ്റ്ഹി​ൽ ഗെ​സ്റ്റ്‌ ഹൗ​സി​ന് സ​മീ​പ​ത്ത് ക​രി​​ങ്കൊ​ടി കാ​ണി​ച്ച യു​വ​മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി​യം​ഗം വൈ​ഷ്ണ​വേ​ഷ്, ഒ​ള​വ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ബി​ൻ എ​ന്നി​വ​രെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ് ഉ​ദ്ഘാ​ട​ന​ത്തി​നും സ്വ​കാ​ര്യ​ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ​യെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​ക്ക് നാ​നൂ​റോ​ളം പൊ​ലീ​സു​കാ​രെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​ത്. വെ​സ്റ്റ്ഹി​ൽ ചു​ങ്കം ഭാ​ഗ​ത്ത് റോ​ഡി​ൽ നി​ന്ന കെ.​എ​സ്.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. സൂ​ര​ജ്, എ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എം.​പി. രാ​ഗി​ൽ എ​ന്നി​വ​രെ ന​ട​ക്കാ​വ് പൊ​ലീ​സ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ത്രി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ന് മു​ന്നി​ലും കാ​ര​പ്പ​റ​മ്പി​ലും ക​രി​​​​ങ്കൊ​ടി കാ​ണി​ച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98292/black-flag-protest-against-pinarayi-vijayan)