---
title: "മലയാളചലച്ചിത്രലോകത്ത് കണ്ണൂരിന്റെ സ്വന്തം ബാലതാരമായി തളിപ്പറമ്പ് സ്വദേശി ജയ്ഷ് ജാസിം മുഹമ്മദ്"
english_title: "jaish muhammed jassim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98242/jaish-muhammed-jassim"
published_at: "2023-02-19T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f250ad4bacc_news-card.jpg"
keywords: []
---

# മലയാളചലച്ചിത്രലോകത്ത് കണ്ണൂരിന്റെ സ്വന്തം ബാലതാരമായി തളിപ്പറമ്പ് സ്വദേശി ജയ്ഷ് ജാസിം മുഹമ്മദ്

> **Lead Summary:** നാട്ടിൻപുറത്തിൻ്റെ നന്മയുള്ള സിനിമയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അവയവദാനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ചുരുക്കം സിനിമകളിൽ ഒന്ന്. മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലെങ്കിലും പറയാതെ വയ്യ. ഒപ്പം വിപിൻ ജോർജും ഉണ്ണികൃഷ്ണനും ചേർന്ന് എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം സമ്മാനിച്ചത് കണ്ണൂരിൽ ഒരു ബാലതാരത്തെ കൂടിയാണ്. ഈ ബാലതാരവും ( പെൺകുട്ടിയും) അമ്മാമയും വീണ്ടും സിനിമയുടെ ക്ലൈമാക്സിലും പ്രത്യക്ഷപ്പെടുന്നു. നമ്മൾ ആഗ്രഹിച്ച ഉത്തരവുമായി.അപ്പോ ദൈവം കറുത്തിട്ടാണോ വെളുത്തിട്ടാണോ? ദൈവത്തിൻ്റെ കരങ്ങൾ ശക്തമാണ് എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഈ കരങ്ങൾ തന്നെ ചില ഉത്തരങ്ങളും നമുക്ക് നൽകുന്നു. 

## Article Content

നാട്ടിൻപുറത്തിൻ്റെ നന്മയുള്ള സിനിമയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അവയവദാനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ചുരുക്കം സിനിമകളിൽ ഒന്ന്. മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലെങ്കിലും പറയാതെ വയ്യ. ഒപ്പം വിപിൻ ജോർജും ഉണ്ണികൃഷ്ണനും ചേർന്ന് എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം സമ്മാനിച്ചത് കണ്ണൂരിൽ ഒരു ബാലതാരത്തെ കൂടിയാണ്. ഈ ബാലതാരവും ( പെൺകുട്ടിയും) അമ്മാമയും വീണ്ടും സിനിമയുടെ ക്ലൈമാക്സിലും പ്രത്യക്ഷപ്പെടുന്നു. നമ്മൾ ആഗ്രഹിച്ച ഉത്തരവുമായി.അപ്പോ ദൈവം കറുത്തിട്ടാണോ വെളുത്തിട്ടാണോ? ദൈവത്തിൻ്റെ കരങ്ങൾ ശക്തമാണ് എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഈ കരങ്ങൾ തന്നെ ചില ഉത്തരങ്ങളും നമുക്ക് നൽകുന്നു. 

തളിപ്പറമ്പ് സ്വദേശിയായ ഇപ്പോൾ പയ്യാമ്പലത്ത് താമസിക്കുന്ന എട്ടുവയസ്സുകാരൻ ജയ്ഷ് മുഹമ്മദ് ജാസിം എന്ന കുട്ടി നടൻ മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടിവി പ്രോഗ്രാമിൽ താരമാണ്. ബെസ്റ്റ് ഹെയർ അവാർഡ്, ആക്ടീവ് പേഴ്സണാലിറ്റി അവാർഡ്, ഇന്റലിജൻസ് അവാർഡ്, എക്സലൻസ് അവാർഡ്, എന്നീ അവാർഡുകൾക്ക് ഈ കുട്ടി താരം അർഹനായിട്ടുണ്ട്. ജയ്ഹിന്റെ മാതാവ് നജില കണ്ണൂർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഓഫീസിൽ സി എ ആണ്, പിതാവ് മുഹമ്മദ് ജാസിം ബിസിനസ് കൺസൾട്ടന്റ് ആണ്. 

മലയാള ചലച്ചിത്ര ലോകത്ത് കണ്ണൂരിൻ്റെ സ്വന്തം ബാലതാരമായി കയ്യടി നേടിയിരിക്കുകയാണ് ജെയ്ഷ് മുഹമ്മദ് ജാസിം എന്ന എട്ടുവയസ്സുകാരനായ മൂന്നാം ക്ലാസുകാരൻ.സിനിമയിൽ ആൺകുട്ടിയായി പോയതാണെങ്കിലും മോഡലിംഗ് താരമായ ജെയ്ഷ് മുടി നീട്ടി വളർത്തിയിരുന്നു. അങ്ങനെയാണ് സിനിമയുടെ ഏറ്റവും പ്രധാന കഥാപാത്രമായ പെൺകുട്ടിയായി മാറിയത്. ജെയ്ഷ് മുഹമ്മദ് ജാസിം നേരത്തെ ത തവളയുടെ ത എന്ന പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98242/jaish-muhammed-jassim)