---
title: "മാണിയൂർ ആർട്സ് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു"
english_title: "maniyoor arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98198/maniyoor-arts"
published_at: "2023-02-19T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f214841438e_news-card.jpg"
keywords: []
---

# മാണിയൂർ ആർട്സ് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു

> **Lead Summary:** മാണിയൂർ ആർട്സ് തെരുവ് നാടകോൽസവം സംഘടിച്ചു' ചട്ടുകപ്പാറ- മാണിയൂർ ആർട്സ് ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു.പ്രശസ്ത നാടക സംവിധായകൻ പ്രകാശൻ ചെങ്ങൽ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.നാടക പ്രവർത്തകൻ എ.അശോകൻ, CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, CPI മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.മാണിയാട്ട് കോറസ് കലാസമിതി അവതരിപ്പ വെളിച്ചപ്പാട്, നവോദയ തെരുവ് നാടകസംഘത്തിൻ്റെ ഇറച്ചി, വെള്ളൂർ സെൻട്രൽ ആർട്സിൻ്റെ മാണിക്കേട്ടീരെ പുഷ്പ, നൻമ പാളിയത്ത് വളപ്പിൻ്റെ സയൻസ് മാഷ് എന്നീ തെരുവ് നാടകങ്ങൾ അരങ്ങേറി. നാടകസംഘങ്ങൾക്കുള്ള ഉപഹാരം CPI ജില്ലാ കമ്മറ്റി അംഗം കെ. ചന്ദ്രൻ ,മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു എന്നിവർ നൽകി.

## Article Content

മാണിയൂർ ആർട്സ് തെരുവ് നാടകോൽസവം സംഘടിച്ചു' ചട്ടുകപ്പാറ- മാണിയൂർ ആർട്സ് ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു.പ്രശസ്ത നാടക സംവിധായകൻ പ്രകാശൻ ചെങ്ങൽ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.നാടക പ്രവർത്തകൻ എ.അശോകൻ, CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, CPI മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, CPI വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.മാണിയാട്ട് കോറസ് കലാസമിതി അവതരിപ്പ വെളിച്ചപ്പാട്, നവോദയ തെരുവ് നാടകസംഘത്തിൻ്റെ ഇറച്ചി, വെള്ളൂർ സെൻട്രൽ ആർട്സിൻ്റെ മാണിക്കേട്ടീരെ പുഷ്പ, നൻമ പാളിയത്ത് വളപ്പിൻ്റെ സയൻസ് മാഷ് എന്നീ തെരുവ് നാടകങ്ങൾ അരങ്ങേറി. നാടകസംഘങ്ങൾക്കുള്ള ഉപഹാരം CPI ജില്ലാ കമ്മറ്റി അംഗം കെ. ചന്ദ്രൻ ,മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു എന്നിവർ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98198/maniyoor-arts)