---
title: "എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയ്ക്കു ശേഷവും പരീക്ഷാ ഡ്യൂട്ടി - സർക്കാർ തീരുമാനം അപ്രായോഗികം:കെ.പി.എസ്.ടി.എ"
english_title: "kpsata"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98170/kpsata"
published_at: "2023-02-19T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1e5d843391_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയ്ക്കു ശേഷവും പരീക്ഷാ ഡ്യൂട്ടി - സർക്കാർ തീരുമാനം അപ്രായോഗികം:കെ.പി.എസ്.ടി.എ

> **Lead Summary:** **തളിപ്പറമ്പ: **എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം തന്നെ താഴ്ന്ന ക്ലാസിലും പരീക്ഷാ ഡ്യൂട്ടി ചെയ്യണം എന്ന തീരുമാനം അപ്രായോഗികമാണെന്ന് കെ.പി.എസ്. ടി .എ. തളിപ്പറമ്പനോർത്ത് സബ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയുള്ള ഇത്തരം തീരുമാനങ്ങൾ ഉടൻ പുനഃപരിശോധിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. . സബ് ജില്ലാ പ്രസിഡണ്ട് കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. പി.കെ. ഇന്ദിര, പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ ,ടി.അംബരീഷ് സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

## Article Content

**തളിപ്പറമ്പ: **എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം തന്നെ താഴ്ന്ന ക്ലാസിലും പരീക്ഷാ ഡ്യൂട്ടി ചെയ്യണം എന്ന തീരുമാനം അപ്രായോഗികമാണെന്ന് കെ.പി.എസ്. ടി .എ. തളിപ്പറമ്പനോർത്ത് സബ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയുള്ള ഇത്തരം തീരുമാനങ്ങൾ ഉടൻ പുനഃപരിശോധിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. . സബ് ജില്ലാ പ്രസിഡണ്ട് കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. പി.കെ. ഇന്ദിര, പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ ,ടി.അംബരീഷ് സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98170/kpsata)