---
title: "പട്ടുവം മദർ പേത്ര പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷി വിളവെടുപ്പ് ഉത്സവം നടത്തി"
english_title: "Turmeric Farming Harvest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98126/turmeric-farming-harvest"
published_at: "2023-02-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bdf37c7f0_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പട്ടുവം മദർ പേത്ര പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷി വിളവെടുപ്പ് ഉത്സവം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മദർ പേത്ര പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷി വിളവെടുപ്പ് ഉത്സവം നടത്തി. പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജൻ സംഘം പ്രസിഡണ്ട് ദിനേശന് വിളവെടുത്ത മഞ്ഞൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ, പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, കൃഷി അസിസ്റ്റന്റ് കെ. ബിന്ദു, വ്യവസായ വകുപ്പ് ഇന്റേൺ സി. രചന, കുറ്റ്യാട്ടൂർ കൃഷി അസിസ്റ്റന്റ് ഉദയൻ, മദർ ഡാനിയേല ഡി.എസ്.എസ്, പട്ടുവം ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി ഇ. സജീവൻ, ഡേവിഡ് കപ്യാർ എന്നിവർ സംസാരിച്ചു. വിൻസെന്റ് ജോർജ് സ്വാഗതവും, സെക്രട്ടറി ജുഹുൽ പോൾ നന്ദിയും പറഞ്ഞു. പ്രസ്തുത സംരംഭത്തിന് ആരംഭം മുതൽ വിളവെടുപ്പ് വരെ പ്രോത്സാഹനവും പിന്തുണയും നൽകിയത് പട്ടുവം ഇടവക വികാരി. ഫാ: ജോസ് അവന്നൂറായിരുന്നു. സിസ്റ്റർ പ്രേമ, സംഘം മെമ്പർമാരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മദർ പേത്ര പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷി വിളവെടുപ്പ് ഉത്സവം നടത്തി. പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജൻ സംഘം പ്രസിഡണ്ട് ദിനേശന് വിളവെടുത്ത മഞ്ഞൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ, പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, കൃഷി അസിസ്റ്റന്റ് കെ. ബിന്ദു, വ്യവസായ വകുപ്പ് ഇന്റേൺ സി. രചന, കുറ്റ്യാട്ടൂർ കൃഷി അസിസ്റ്റന്റ് ഉദയൻ, മദർ ഡാനിയേല ഡി.എസ്.എസ്, പട്ടുവം ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി ഇ. സജീവൻ, ഡേവിഡ് കപ്യാർ എന്നിവർ സംസാരിച്ചു. വിൻസെന്റ് ജോർജ് സ്വാഗതവും, സെക്രട്ടറി ജുഹുൽ പോൾ നന്ദിയും പറഞ്ഞു. പ്രസ്തുത സംരംഭത്തിന് ആരംഭം മുതൽ വിളവെടുപ്പ് വരെ പ്രോത്സാഹനവും പിന്തുണയും നൽകിയത് പട്ടുവം ഇടവക വികാരി. ഫാ: ജോസ് അവന്നൂറായിരുന്നു. സിസ്റ്റർ പ്രേമ, സംഘം മെമ്പർമാരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98126/turmeric-farming-harvest)