---
title: "കുടിവെള്ള വിതരണം എത്രയും വേഗം പുന:സ്ഥാപിക്കണം; കൺസ്യൂമേർസ് ഫെഡറേഷൻ ഓഫ്  കേരള"
english_title: "consumers federation of kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98095/consumers-federation-of-kerala"
published_at: "2023-02-19T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1a52626183_water.jfif"
keywords: []
---

# കുടിവെള്ള വിതരണം എത്രയും വേഗം പുന:സ്ഥാപിക്കണം; കൺസ്യൂമേർസ് ഫെഡറേഷൻ ഓഫ്  കേരള

> **Lead Summary:** ദേശീയപാത വികസന പ്രവൃത്തിയിൽ കുറ്റിക്കോലിൽ വെള്ളിയാഴ്ച്ച പൈപ്പ് പൊട്ടിയ കാരണം തിങ്കളാഴ്ച്ച വരെ വെള്ളം വിതരണം മുടക്കുന്നത് ഒഴിവാക്കണമെന്ന് കൺസ്യൂമേർസ് ഫെഡറേഷൻ ഓഫ് കേരള ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനുപകരം ദിവസങ്ങളോളം നിരവധി പദ്ധതിപ്രദേശങ്ങളിൽ കുടിവെളളം മുടക്കുന്നത് ഉപഭോക്താക്കൾക്ക് ദുരിതം ഉണ്ടാക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റി, പട്ടുവം, കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ, കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലാണ് തിങ്കളാഴ്ച്ച വരെ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഷാജി ചന്ദ്രോത്ത്, ഭാരവാഹികളായ ഷീബ ജയപ്രകാശ്, കെ.വി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

## Article Content

ദേശീയപാത വികസന പ്രവൃത്തിയിൽ കുറ്റിക്കോലിൽ വെള്ളിയാഴ്ച്ച പൈപ്പ് പൊട്ടിയ കാരണം തിങ്കളാഴ്ച്ച വരെ വെള്ളം വിതരണം മുടക്കുന്നത് ഒഴിവാക്കണമെന്ന് കൺസ്യൂമേർസ് ഫെഡറേഷൻ ഓഫ് കേരള ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനുപകരം ദിവസങ്ങളോളം നിരവധി പദ്ധതിപ്രദേശങ്ങളിൽ കുടിവെളളം മുടക്കുന്നത് ഉപഭോക്താക്കൾക്ക് ദുരിതം ഉണ്ടാക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റി, പട്ടുവം, കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ, കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലാണ് തിങ്കളാഴ്ച്ച വരെ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഷാജി ചന്ദ്രോത്ത്, ഭാരവാഹികളായ ഷീബ ജയപ്രകാശ്, കെ.വി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98095/consumers-federation-of-kerala)