---
title: "തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം"
english_title: "protest against"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/98038/protest-against"
published_at: "2023-02-18T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ec53ec245_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം

> **Lead Summary:** **തലശ്ശേരി:** പാലക്കാട്ടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂർ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് തന്നെ കടന്ന് പോയതിനാൽ പോലീസ് ആരേയും കസ്റ്റഡിയിൽ എടുത്തില്ല. വനിതാപ്രവർത്തകർ അടക്കം കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചു. തലശ്ശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ച് തിരിച്ചു പോകുന്ന സമയത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നേരത്തെ കണ്ണൂരിൽ പ്രതിഷേധം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെയടക്കം രണ്ടു പേരെ പോലീസ് കരുൽ തടങ്കലില്‍ വെച്ചിരുന്നു.

## Article Content

**തലശ്ശേരി:** പാലക്കാട്ടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂർ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് തന്നെ കടന്ന് പോയതിനാൽ പോലീസ് ആരേയും കസ്റ്റഡിയിൽ എടുത്തില്ല. വനിതാപ്രവർത്തകർ അടക്കം കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചു. തലശ്ശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ച് തിരിച്ചു പോകുന്ന സമയത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നേരത്തെ കണ്ണൂരിൽ പ്രതിഷേധം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെയടക്കം രണ്ടു പേരെ പോലീസ് കരുൽ തടങ്കലില്‍ വെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/98038/protest-against)