---
title: "നൊബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി, വരൻ അസ്സർ മാലിക്"
english_title: "Nobel laureate Malala Yousafzai is married to groom Azhar Malik"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9803/nobel-laureate-malala-yousafzai-is-married-to-groom-azhar-malik"
published_at: "2021-11-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b56b389e3e_news-.jpg"
keywords: []
---

# നൊബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി, വരൻ അസ്സർ മാലിക്

> **Lead Summary:** **ലണ്ടൻ: **സാമൂഹ്യ പ്രവർത്തകയും നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കാണ് വരൻ

## Article Content

**ലണ്ടൻ: **സാമൂഹ്യ പ്രവർത്തകയും നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കാണ് വരൻ

'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു', വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മലാല ട്വിറ്ററിൽ കുറിച്ചു.

ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് ഇപ്പോൾ താമസിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9803/nobel-laureate-malala-yousafzai-is-married-to-groom-azhar-malik)