---
title: " മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ വിതരണം ചെയ്തു"
english_title: "furniture"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97996/furniture"
published_at: "2023-02-18T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0bca56f333_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: ** മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ (തടികൊണ്ടുള്ള മേശയും കസേരയും) വിതരണം ചെയ്തു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, സീനത്ത് മഠത്തിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, വി.ആർ. ജോത്സന, പി.സുകുമാരി, ടി.വി.സിന്ധു, ഫിഷ് ഫാർമേഴ്സ് ഡവലപ്മെൻറ് ഏജൻസി പ്രമോട്ടർ എ.പ്രകാശൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതവും അസിസ്റ്റൻറ് ഫിഷറീസ് ഓഫീസർ മിനി നാരായണൻ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: ** മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ (തടികൊണ്ടുള്ള മേശയും കസേരയും) വിതരണം ചെയ്തു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കുഞ്ഞികൃഷ്ണൻ, എം.സുനിത, സീനത്ത് മഠത്തിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, വി.ആർ. ജോത്സന, പി.സുകുമാരി, ടി.വി.സിന്ധു, ഫിഷ് ഫാർമേഴ്സ് ഡവലപ്മെൻറ് ഏജൻസി പ്രമോട്ടർ എ.പ്രകാശൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതവും അസിസ്റ്റൻറ് ഫിഷറീസ് ഓഫീസർ മിനി നാരായണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97996/furniture)