---
title: "കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു"
english_title: "air india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97962/air-india"
published_at: "2023-02-18T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f09bdcf0f7d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഉൾപ്പെടെയുള്ള നോൺമെട്രോ നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡൽഹി സർവീസ് നിർത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സർവീസ് താത്‌കാലികമായി അവസാനിപ്പിച്ചത്. ലയനനടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ആദ്യം ആഴ്ചയിൽ മൂന്നുദിവസമായിരുന്നു കണ്ണൂർ-ഡൽഹി സർവീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയർത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ ഉൾപ്പെടെയുള്ള നോൺമെട്രോ നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡൽഹി സർവീസ് നിർത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സർവീസ് താത്‌കാലികമായി അവസാനിപ്പിച്ചത്. ലയനനടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ആദ്യം ആഴ്ചയിൽ മൂന്നുദിവസമായിരുന്നു കണ്ണൂർ-ഡൽഹി സർവീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയർത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97962/air-india)