---
title: "നീതി ജാഥ ബോർഡ് നശിപ്പിച്ച സംഭവം: ഷുക്കൂറിന്റെ ഓർമ്മകളെപ്പോലും ഭയക്കുന്ന അക്രമകാരികളെ അറസ്റ്റ്ചെയ്യുക; എം എസ് എഫ്"
english_title: "msf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97958/msf"
published_at: "2023-02-18T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f09b2b74b11_news-card-Recovered.jpg"
keywords: []
---

# നീതി ജാഥ ബോർഡ് നശിപ്പിച്ച സംഭവം: ഷുക്കൂറിന്റെ ഓർമ്മകളെപ്പോലും ഭയക്കുന്ന അക്രമകാരികളെ അറസ്റ്റ്ചെയ്യുക; എം എസ് എഫ്

> **Lead Summary:** **തളിപ്പറമ്പ: **മാർകിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായ അരിയിൽ അബ്ദുൽ ഷുകൂർ അനുസ്മരണ നീതി ജാഥയുടെ പ്രചരബോർഡുകൾ നശിപ്പിച്ച അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സഫ്വാൻ കുറ്റിക്കോലും ജനറൽ സെക്രട്ടറി അജ്മൽ പാറാടും ആവശ്യപ്പെട്ടു.രക്ത സാക്ഷ്യത്തിന്റെ പതിനൊന്നാo വാർഷിക വേളയിൽ ഷുക്കൂറിന്റെ മായാത്ത ഓർമ്മകളുമായി നാളെ നടക്കാനിരിക്കുന്ന നീതി ജാഥ പ്രചരണത്തിന് വേണ്ടി മുക്കോല , ഞാറ്റുവയൽ ശാഖകളിൽ സ്ഥാപിച്ച ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്.സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്ര വിധിക്കുവേണ്ടി യുള്ള എം എസ് എഫിന്റെ പോരാട്ടങ്ങളെ ഇല്ലാതാക്കിക്കളയാൻ ഇത്കൊണ്ടാവില്ലെന്നും നേതാക്കൾ പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **മാർകിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായ അരിയിൽ അബ്ദുൽ ഷുകൂർ അനുസ്മരണ നീതി ജാഥയുടെ പ്രചരബോർഡുകൾ നശിപ്പിച്ച അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സഫ്വാൻ കുറ്റിക്കോലും ജനറൽ സെക്രട്ടറി അജ്മൽ പാറാടും ആവശ്യപ്പെട്ടു.രക്ത സാക്ഷ്യത്തിന്റെ പതിനൊന്നാo വാർഷിക വേളയിൽ ഷുക്കൂറിന്റെ മായാത്ത ഓർമ്മകളുമായി നാളെ നടക്കാനിരിക്കുന്ന നീതി ജാഥ പ്രചരണത്തിന് വേണ്ടി മുക്കോല , ഞാറ്റുവയൽ ശാഖകളിൽ സ്ഥാപിച്ച ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്.സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്ര വിധിക്കുവേണ്ടി യുള്ള എം എസ് എഫിന്റെ പോരാട്ടങ്ങളെ ഇല്ലാതാക്കിക്കളയാൻ ഇത്കൊണ്ടാവില്ലെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97958/msf)