---
title: "കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി"
english_title: "A prisoner who escaped from Kannur Medical College has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9795/a-prisoner-who-escaped-from-kannur-medical-college-has-been-arrested"
published_at: "2021-11-10T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b52aba5153_news-card-webyyyyu.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി

> **Lead Summary:** കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്ന അരവിന്ദ് നായ്ക്ക് കാവൽ ഉള്ള ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

## Article Content

കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചികിത്സയിൽ കഴിയുന്ന അരവിന്ദ് നായ്ക്ക് കാവൽ ഉള്ള ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

കാസർഗോഡ് സബ്ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാൾക്ക് അപസ്മാര രോഗം ഗുരുതരമായതിനെ തുടർന്ന് ജയിലധികൃതർ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രക്ഷപ്പെട്ട വിവരം പരിയാരം പോലീസ് ബദിയടുക്ക പോലീസിനെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നോടെ സീതാംഗോളിയിൽ വച്ചാണ് ബദിയടുക്ക പോലീസ് അരവിന്ദ് നായിക്കിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9795/a-prisoner-who-escaped-from-kannur-medical-college-has-been-arrested)