---
title: "മുസ്ലിം യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ച് : തളിപ്പറമ്പിൽ നിന്ന് 150 പേർ പങ്കെടുക്കും."
english_title: "muslim youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97860/muslim-youth-league"
published_at: "2023-02-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f04990b6cbf_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ച് : തളിപ്പറമ്പിൽ നിന്ന് 150 പേർ പങ്കെടുക്കും.

> **Lead Summary:** **തളിപ്പറമ്പ: **ജന ജീവിതം ദുസ്സഹമാക്കി, സാദാരണക്കാരന്റെ നടുവൊടിക്കുന്ന കൊള്ള ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂർ ജില്ലാ മുസ്ലിം യുത്ത് ലീഗ് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാർച്ചിൽ തളിപ്പറമ്പ മുനിസിപ്പാലിറ്റിയിൽ നിന്നും 150 പേരെ പങ്കെടുപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതിയുടെയും ശാഖ പ്രസിഡന്റ്‌ സെക്രട്ടറിമാരുടെയും സംയുക്ത അടിയന്തിര യോഗം തീരുമാനിച്ചു.ഫെബ്രുവരി 19 ന് തളിപ്പറമ്പിൽ വെച്ച് നടക്കുന്ന മർഹൂം അരിയിൽ ഷുക്കൂർ അനുസ്മരണ ത്തിന്റെ ഭാഗമായി msf സംസ്ഥാന കമ്മിറ്റി നടത്തുന്ന നീതി ജാഥ വിജയിപ്പിക്കാനും ഖാഇദെ മില്ലത്ത് മില്ലത്ത് സെന്ററിൽ ചേർന്ന യോഗം മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അധ്യക്ഷതയിൽ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ,മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്‌ മുട്ട, ഫിയാസ് അള്ളാംകുളം ,പി എ ഇർഫാൻ,സഫ്വാൻ കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹനീഫ മദ്രസ സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **ജന ജീവിതം ദുസ്സഹമാക്കി, സാദാരണക്കാരന്റെ നടുവൊടിക്കുന്ന കൊള്ള ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂർ ജില്ലാ മുസ്ലിം യുത്ത് ലീഗ് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാർച്ചിൽ തളിപ്പറമ്പ മുനിസിപ്പാലിറ്റിയിൽ നിന്നും 150 പേരെ പങ്കെടുപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതിയുടെയും ശാഖ പ്രസിഡന്റ്‌ സെക്രട്ടറിമാരുടെയും സംയുക്ത അടിയന്തിര യോഗം തീരുമാനിച്ചു.ഫെബ്രുവരി 19 ന് തളിപ്പറമ്പിൽ വെച്ച് നടക്കുന്ന മർഹൂം അരിയിൽ ഷുക്കൂർ അനുസ്മരണ ത്തിന്റെ ഭാഗമായി msf സംസ്ഥാന കമ്മിറ്റി നടത്തുന്ന നീതി ജാഥ വിജയിപ്പിക്കാനും ഖാഇദെ മില്ലത്ത് മില്ലത്ത് സെന്ററിൽ ചേർന്ന യോഗം മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അധ്യക്ഷതയിൽ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ,മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്‌ മുട്ട, ഫിയാസ് അള്ളാംകുളം ,പി എ ഇർഫാൻ,സഫ്വാൻ കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹനീഫ മദ്രസ സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97860/muslim-youth-league)