---
title: "യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "sharath lal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97706/sharath-lal"
published_at: "2023-02-17T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4c4acc3d5_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയയിലെ ധീര രക്ത സാക്ഷികളായ കൃപേഷ്, ശരത് ലാൽ രക്ത സാക്ഷി ദിനാചരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.വി . രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ മുഖ്യാഥിതിയായി. കോൺഗ്രസ്‌ നേതാക്കളായ എം. എൻ. പൂമംഗലം, ഇ. ടി. ഹരീഷ്, അൽ അമീൻ, KSU ജില്ലാ സെക്രട്ടറി ലിജിന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരാഗ് സ്വാഗതവും, മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ നന്ദിയും പറഞ്ഞു

## Article Content

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയയിലെ ധീര രക്ത സാക്ഷികളായ കൃപേഷ്, ശരത് ലാൽ രക്ത സാക്ഷി ദിനാചരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.വി . രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ മുഖ്യാഥിതിയായി. കോൺഗ്രസ്‌ നേതാക്കളായ എം. എൻ. പൂമംഗലം, ഇ. ടി. ഹരീഷ്, അൽ അമീൻ, KSU ജില്ലാ സെക്രട്ടറി ലിജിന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരാഗ് സ്വാഗതവും, മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97706/sharath-lal)