---
title: "തളിപ്പറമ്പ് നഗരസഭയ്ക്കെതിരായ സിപിഎം നീക്കം അപഹാസ്യം: യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി"
english_title: "udf municippal committy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97656/udf-municippal-committy"
published_at: "2023-02-17T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef224032629_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയ്ക്കെതിരായ സിപിഎം നീക്കം അപഹാസ്യം: യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ് : **ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് നഗരസഭക്കെതിരായ സി.പി.എം നീക്കം അപഹാസ്യമാണെന്ന് യു.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി. ജനങ്ങൾക്ക് മികച്ച സേവനം ലഭിക്കിക്കുന്ന രീതിയിലാണ് തളിപ്പറമ്പ് നഗരസഭാ ഓഫിസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പി.എം.എ.വൈ ഭവന പദ്ധതിയിലൂടെ 95 ഓളം വീട്ടുകൾ നിർമ്മാണം നടത്തി. ഇതിനായി 2 കോടി 15ലക്ഷം രൂപ അനുവദിച്ചു. വികസന പ്രവർത്തനങ്ങളിൽ വാർഡുകൾക്ക് തുല്യ പരിഗണനയാണ് ഭരണ സമിതി നൽകുന്നത്. കൗൺസിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനപ്രകാരം കാക്കത്തോട് ബസ്റ്റാന്റിൽ ആരംഭിച്ച പേ പാർക്കിംഗ് സംവിധാനത്തെ ഇപ്പോൾ സി.പി.എം പുറത്ത് നിന്നും എതിർക്കുകയാണ്. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആധുനികമായ ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണം പൂർത്തിയാവുന്നതോടെ നഗരസഭയുടെ ബഹുമുഖ വികസനത്തോടൊപ്പം വരുമാന വർദ്ധനയും സാധ്യമാകും. സർക്കാരിൻ്റെ ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പുകമറ മാത്രമാണ് സി.പി.എം ഇപ്പോൾ നടത്തുന്ന സമരമെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും യു.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജനപ്രവർത്തനങ്ങൾക്ക് യാതൊരു പക്ഷപാതവും കാണിക്കാതെ ജനഹിതത്തിനനുസരിച്ച് പ്രവർത്തനം നടത്തിവരുന്ന നഗരസഭ ഭരണസമിതിക്കെതിരെ ഇത്തരം ഒരു സമരവുമായി സിപിഐഎം മുന്നോട്ടുവരുന്നത് കേരള സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുന്നിൽ കണ്ടുകൊണ്ടാണെന്നും കൂട്ടിചേർത്തു

## Article Content

**തളിപ്പറമ്പ് : **ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് നഗരസഭക്കെതിരായ സി.പി.എം നീക്കം അപഹാസ്യമാണെന്ന് യു.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി. ജനങ്ങൾക്ക് മികച്ച സേവനം ലഭിക്കിക്കുന്ന രീതിയിലാണ് തളിപ്പറമ്പ് നഗരസഭാ ഓഫിസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പി.എം.എ.വൈ ഭവന പദ്ധതിയിലൂടെ 95 ഓളം വീട്ടുകൾ നിർമ്മാണം നടത്തി. ഇതിനായി 2 കോടി 15ലക്ഷം രൂപ അനുവദിച്ചു. വികസന പ്രവർത്തനങ്ങളിൽ വാർഡുകൾക്ക് തുല്യ പരിഗണനയാണ് ഭരണ സമിതി നൽകുന്നത്. കൗൺസിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനപ്രകാരം കാക്കത്തോട് ബസ്റ്റാന്റിൽ ആരംഭിച്ച പേ പാർക്കിംഗ് സംവിധാനത്തെ ഇപ്പോൾ സി.പി.എം പുറത്ത് നിന്നും എതിർക്കുകയാണ്. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആധുനികമായ ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണം പൂർത്തിയാവുന്നതോടെ നഗരസഭയുടെ ബഹുമുഖ വികസനത്തോടൊപ്പം വരുമാന വർദ്ധനയും സാധ്യമാകും. സർക്കാരിൻ്റെ ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പുകമറ മാത്രമാണ് സി.പി.എം ഇപ്പോൾ നടത്തുന്ന സമരമെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും യു.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജനപ്രവർത്തനങ്ങൾക്ക് യാതൊരു പക്ഷപാതവും കാണിക്കാതെ ജനഹിതത്തിനനുസരിച്ച് പ്രവർത്തനം നടത്തിവരുന്ന നഗരസഭ ഭരണസമിതിക്കെതിരെ ഇത്തരം ഒരു സമരവുമായി സിപിഐഎം മുന്നോട്ടുവരുന്നത് കേരള സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുന്നിൽ കണ്ടുകൊണ്ടാണെന്നും കൂട്ടിചേർത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97656/udf-municippal-committy)